ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കും: പ്രഖ്യാപനവുമായി ഷാരൂഖ് ഖാൻ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കും: പ്രഖ്യാപനവുമായി ഷാരൂഖ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 06:13 pm IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം ലോസ് ഏഞ്ചൽസിൽ നിർമ്മിക്കാനൊരുങ്ങി ബോളിവുഡ് താരം ഷാരുഖ് ഖാൻ. ഇതിനായി യുഎസ് എംഎൽസിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെട്രോപൊളിറ്റൻ സ്ഥലങ്ങളിലൊന്നായ ലോസ് ഏഞ്ചൽസിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിലൂടെ ക്രിക്കറ്റിന് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഷാരൂഖ് ഖാൻ പ്രസ്താവനയിൽ അറിയിച്ചു.

ഷാരൂഖിന്റെ ഉടമസ്ഥതയിലുളള ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേരിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. യുഎസിലെ മേജർ ലീഗ് ക്രിക്കറ്റുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക. മേജർ ലീഗ് ക്രിക്കറ്റിന്റെ അമേരിക്കയിലെ ഭാവി മുന്നിൽ കണ്ടാണ് നിക്ഷേപമിറക്കുന്നതെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

ഒരേ സമയം 10,000 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കും സ്‌റ്റേഡിയത്തിന്റെ നിർമ്മാണം. ഇൻവിർ നഗരത്തിൽ 15 ഏക്കർ സ്ഥലത്താണ് സ്‌റ്റേഡിയം നിർമ്മിക്കുന്നത്. യുഎസ് ക്രിക്കറ്റിന്റെ ഭാവിയിലുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് എംഎൽസിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു. ഷാരൂഖ് ഖാൻ, നടി ജൂഹി ചൗള, ഭർത്താവ് ജയ് മേത്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള കെആർജിയാണ് കരാറിൽ ഒപ്പിട്ടത്.

സ്റ്റേഡിയത്തിൽ അത്യാധുനിക പരിശീലന സൗകര്യങ്ങൾ, ലോക്കർ റൂമുകൾ, ലക്ഷ്വറി സ്യൂട്ടുകൾ, പ്രത്യേക പാർക്കിംഗ് സെന്ററുകൾ, ഫീൽഡ് ലൈറ്റിംഗ്, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പിച്ച് എന്നിവ ഉൾപ്പെടുത്തും. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അക്രഡിറ്റേഷൻ നേടുന്നതിനും അന്താരാഷ്‌ട്ര ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നതിന് വേദി പ്രാപ്തമാക്കുന്നതിനുമാണിത്.

2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റിനെ കൂടി ഉൾപ്പെടുത്താൻ ഐസിസി ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചാൽ ഗ്രേറ്റ് പാർക്കിലെ സ്റ്റേഡിയം ക്രിക്കറ്റിന്റെ പ്രധാന വേദിയാകും.

Tags: cricketshah rukh khanstadium
ShareTweetSendShare

More News from this section

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്കാരച്ചടങ്ങ്; ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കും

Latest News

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

‘ഹണി, എന്നോട് ക്ഷമിക്കണം’;വിവാദ പരാമർശത്തിൽ ഖേദം; നടിയോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ; നിയമനടപടി പിൻവലിക്കണമെന്ന് അപേക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies