എംബിബിഎസ് പഠിക്കാൻ പാകിസ്താനിലേക്ക് പോകണ്ട; അതിന് ഇന്ത്യയിൽ മൂല്യമില്ല; നിർദ്ദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംബിബിഎസ് പഠിക്കാൻ പാകിസ്താനിലേക്ക് പോകണ്ട; അതിന് ഇന്ത്യയിൽ മൂല്യമില്ല; നിർദ്ദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 07:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പാകിസ്താനിൽ പോയി ബിരുദ കോഴ്‌സുകൾ ചെയ്യരുതെന്ന നിർദ്ദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ(എൻഎംസി). എംബിബിഎസ്, ബിഡിഎസ് എന്നീ കോഴ്‌സുകൾ അയൽ രാജ്യത്ത് പോയി പഠിക്കരുതെന്നും അതിന് ഇന്ത്യയിൽ മൂല്യമില്ലെന്നും എൻഎംസി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യുജിസി) ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനും (എഐസിടിഇ) ഇന്ത്യൻ വിദ്യാർത്ഥികളോട് ഉപരിപഠനത്തിനായി അയൽ രാജ്യത്തേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശം.

‘പാകിസ്താനിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ എംബിബിഎസ്/ബിഡിഎസ് എന്നീ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം നേടുന്ന ഏതൊരു ഇന്ത്യൻ പൗരനും എഫ്എംജിഇയിൽ പങ്കെടുക്കാനോ ഇന്ത്യയിൽ ജോലി നേടാനോ സാധിക്കില്ല ” എൻഎംസി വിജ്ഞാപനത്തിൽ പറയുന്നു.

ഒരു വിദേശ രാജ്യത്ത് യുജി മെഡിക്കൽ ബിരുദം നേടിയ ഡോക്ടർമാരെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്ന നിർബന്ധിത പരീക്ഷയാണ് എഫ്എംജിഇ അഥവാ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാമിനേഷൻ.

എന്നാൽ, 2018 ഡിസംബറിന് മുമ്പ് പാകിസ്താനിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയവരെയും എംഎച്ച്എയിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് നേടിയവരെയും ഇന്ത്യയിലെ ജോലിക്കും എഫ്എംജിഇ ടെസ്റ്റിനും പരിഗണിക്കുമെന്ന് എൻഎംസി വ്യക്തമാക്കി. പാകിസ്താനിൽ മെഡിസിനോ മറ്റ് ഉപരിപഠനങ്ങളോ കഴിഞ്ഞ് ഇന്ത്യൻ പൗരത്വം നേടിയ കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ അനുമതി നേടിയ ശേഷം എഫ്എംജിഇ/എൻഇഎക്‌സ്ടി പരീക്ഷകളിൽ പങ്കെടുക്കാനോ ഇന്ത്യയിലെ ജോലി നേടാനോ യോഗ്യതയുണ്ട്.

Tags: PakistanmbbsNational Medical Commission
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies