കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു. കാസർകോട് കുണ്ടംകുഴി തോണികടവിലാണ് സംഭവം. കർണാടക സ്വദേശികളായ നിതിൻ (40), ഭാര്യ ദീക്ഷ (30), നിതിന്റെ സഹോദരൻ മനീഷ് (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
പുഴയിൽ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയിൽ അകപ്പെട്ടതിനെതുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ കൂടി അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് വിദ്യാർത്ഥികൾ മുങ്ങിമരിച്ചിരുന്നു. കോട്ടയത്ത് രണ്ട് പേരും ചാവക്കാട് മൂന്ന് പേരുമാണ് മരിച്ചത്. എല്ലാവരും ഒരേ ദിവസമായിരുന്നു അപകടത്തിൽപ്പെട്ടത്. 18 വയസിന് താഴെയുള്ളവരായിരുന്നു എല്ലാ വിദ്യാർത്ഥികളും.
Comments