പിഞ്ചു കുഞ്ഞുങ്ങളുടെ പേരുകളിൽ മുതൽ മൊബൈൽ ഡിസ്പ്ലേകളിൽ വരെ ഷാരി ; ചൈനീസ് വംശജരെ കൊലപ്പെടുത്തിയ ഷാരി ബലോച്ച് പ്രചോദനമെന്ന് ബലൂച് വംശജർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിഞ്ചു കുഞ്ഞുങ്ങളുടെ പേരുകളിൽ മുതൽ മൊബൈൽ ഡിസ്പ്ലേകളിൽ വരെ ഷാരി ; ചൈനീസ് വംശജരെ കൊലപ്പെടുത്തിയ ഷാരി ബലോച്ച് പ്രചോദനമെന്ന് ബലൂച് വംശജർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 08:35 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് വംശജരെ ഉൾപ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഷാരി ബലോച്ചിന്റെ പേര് പ്രചോദനമാണെന്ന് ബലൂച് വംശജർ . ഉന്നത വിദ്യാഭ്യാസം നേടിയ, അധ്യാപികയായ, ഡോക്ടറെ വിവാഹം കഴിച്ച, രണ്ടു കുട്ടികളുടെ അമ്മയുമായ മുപ്പതുകാരിയാണ് കറാച്ചിയിൽ സ്വയം പൊട്ടിത്തറിച്ചത്.

ഷാരിയെ ഇതിഹാസം എന്നാണ് ഇപ്പോൾ ബലൂച് വംശജർ വിളിക്കുന്നത് . നിരവധി പേരാണ് ഷാരിയുടെ വീഡിയോ ഷെയർ ചെയ്ത് അഭിനന്ദിക്കുന്നത്. ചിലർ അവരെ രക്തസാക്ഷി എന്നും ചിലർ പ്രചോദനം എന്നും വിളിക്കുന്നു. സംഭവത്തിന് ശേഷം ബലൂചിസ്ഥാനിലെ പ്രദേശവാസികളും ഷാരിയെ പ്രശംസിച്ചിരുന്നു.

‘ ShariTheLegend ‘ എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായതോടെ, ഇവരുടെ ചിത്രവും മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ സ്‌ക്രീനിൽ പോസ്റ്റ് ചെയ്യുന്നുണ്ട് . അതു മാത്രമല്ല അടുത്തിടെ ജനിച്ച പിഞ്ചു കുഞ്ഞിനും ഷാരി എന്ന് ദമ്പതികൾ പേര് നൽകി. നവജാത ശിശുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുഞ്ഞിന്റെ മുന്നിൽ ഒരു കേക്കും ഉണ്ട്, അതിൽ ‘സ്വാഗതം ഷാരി ബലോച്ച്.’ എന്നാണ് എഴുതിയിരിക്കുന്നത്.

“ഞാൻ ശാരിയുടെ ഫോട്ടോ എന്റെ മൊബൈലിന്റെ ലോക്ക് സ്ക്രീനിൽ ഇട്ടു. ഷാരി ബലോച്ചിനുള്ള ഒരു ചെറിയ ആദരാഞ്ജലിയാണിത്. “ എന്നാണ് ചിലർ കുറിക്കുന്നത്. ബലൂച് ലിബറേഷൻ മൂവ്‌മെന്റിലെ ആത്മത്യാഗത്തിന്റെ ഏറ്റവും ഉയർന്ന ഉദാഹരണമായ ആദ്യത്തെ വനിതയാണ് ‘ഷാരി ബലോച്ച്’ എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്.

എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരി . സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്ഥാൻ കേന്ദ്രമായുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ഏറ്റെടുത്തത് .

രണ്ടു വർഷം മുൻപാണ് ഷാരി ഈ ചാവേർ‌ സ്ക്വാ‍ഡിൽ അംഗത്വമെടുത്തത്. രണ്ട് കുട്ടികൾ ഉള്ള സാഹചര്യത്തിൽ സ്കാഡിൽനിന്നു പിന്മാറാൻ ഷാരിക്ക് അവസരം നൽകിയെങ്കിലും അവർ അതിനു തയാറായിരുന്നില്ല .

 

 

Tags: baloochpaksitan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies