ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 10:03 pm IST
Facebook
Twitter
WhatsAppTelegram

ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ അംബാസഡറെ വിളിപ്പിച്ച് ഇസ്രായേൽ ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചു. മന്ത്രി മാപ്പു പറയണമെന്നും ഇസ്രായേൽ ഔദ്യോഗികമായി ആവശ്യപ്പെട്ടു.

ഇറ്റാലിയൻ ടി വി പരിപാടിയായ സോന ബിയാൻകയിൽ സംസാരിക്കുമ്പോഴാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വിവാദ പ്രസ്താവന നടത്തിയത്. ഞാൻ പറയുന്നത് ചിലപ്പോൾ തെറ്റായേക്കാം. ഹിറ്റ്ലറിനും ജൂത രക്തമായിരുന്നു. സെലൻസ്‌കി ജൂതനാണെന്നതിൽ വലിയ കാര്യമൊന്നുമില്ല. ഏറ്റവും വലിയ ജൂതവിരുദ്ധർ ജൂതവിഭാഗക്കാർ തന്നെയാണ് എന്നാണ് ബോധമുള്ള ജൂതൻമാർ പറയുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

പാതി ജൂതനായ സെലൻസ്‌കി യുക്രെയ്‌നെ നാസിവൽകരിച്ചതിന് എതിരായ ഇടപെടലാണ് തങ്ങൾ നടത്തുന്നതെന്നാണ് യുദ്ധം സംബന്ധിച്ച് റഷ്യ നൽകുന്ന ന്യായീകരണം. ജൂത ബന്ധമുള്ള സെലൻസ്‌കി എങ്ങനെയാണ് നാസി ആവുന്നതെന്ന മറുചോദ്യമാണ് യുക്രെയ്ൻ ഇതുമായി ബന്ധപ്പെട്ട് ഉയർത്തിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിറ്റ്ലർ ജൂതവംശജനാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി വിശദീകരിച്ചത്.

ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങളുടെ പേരിൽ ജൂത വിഭാഗക്കാരെ കുറ്റക്കാരാക്കാനാണ് ഇത്തരം നുണകൾ വിളിച്ചുപറയുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ജൂതവിഭാഗക്കാരെ അടിച്ചമർത്തിയവരെ വിശുദ്ധരാക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂതന്മാർക്കെതിരായ വംശീയതയുടെ ഏറ്റവും താഴ്ന്ന തലം ജൂതന്മാരെ തന്നെ യഹൂദ വിരുദ്ധത ആരോപിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോളോകാസ്റ്റ് ചരിത്രത്തെ വളച്ചൊടിച്ച് ഇരകളെ വേട്ടക്കാരായി മുദ്രകുത്തുകയാണ് റഷ്യൻ മന്ത്രി ചെയ്തതെന്നും ഒരിക്കലും പൊറുക്കാനാവാത്ത കുറ്റമാണ് ചെയ്തതെന്നും വിദേശകാര്യ മന്ത്രി സയിർ ലാപിദ് വിമർശിച്ചു.

അതേസമയം റഷ്യൻ മന്ത്രിയുടെ ഈ പ്രസ്താവന റഷ്യ-ഇസ്രായേൽ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.യുക്രെയ്‌ന് മേലുള്ള അധിനിവേശത്തിനെതിരെ നിലപാട് എടുക്കാതെ പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ ഇസ്രായേൽ ശ്രമിച്ചിരുന്നു. എന്നാൽ ജൂതന്മാരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ റഷ്യയോട് മാപ്പ് പറയണമെന്ന് ഇസ്രായേൽ നേരിട്ട് ആവശ്യപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

 

Tags: israelmianapologyAdolf HitlerSergei LavrovNaftali Bennett
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies