ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഈദ് ആശംസകൾ നേർന്നു കൊണ്ട് സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
സുരേഷ് ഗോപിയ്ക്കൊപ്പം മകൻ ഗോകുൽ സുരേഷിനേയും ചിത്രത്തിന്റെ പോസ്റ്ററിൽ കാണാം. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സലാം കാശ്മീരിന് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ.
Comments