വിജയ് ബാബുവിനെതിരായ 'അമ്മ'യുടെ മൃദു സമീപനത്തിൽ പ്രതിഷേധം; ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വച്ചു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജയ് ബാബുവിനെതിരായ ‘അമ്മ’യുടെ മൃദു സമീപനത്തിൽ പ്രതിഷേധം; ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 12:51 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെൽ അധ്യക്ഷ ശ്വേത മേനോൻ രാജിവച്ചു. ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരായ കേസിൽ അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. പരാതി പരിഹാര സെൽ അംഗമായ കുക്കു പരമേശ്വരനും രാജി വച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മാലാ പാർവതി ഇന്നലെ രാജി വച്ചിരുന്നു. ശ്വേത മേനോനും കുക്കു പരമേശ്വരനും സമിതിയിൽ നിന്ന് രാജി വയ്‌ക്കുമെന്നും മാലാ പാർവതി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന അമ്മയുടെ നിർവാഹക സമിതി യോഗത്തിൽ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും, വിജയ് ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കുകയാണെന്നും അതുകൊണ്ട് അദ്ദേഹത്തെ പുറത്താക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാലാ പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വച്ചിരിക്കുന്നത്.

ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് കൂടുതൽ രാജി ഉണ്ടാകുമെന്നും സൂചനയുണ്ട്. താരസംഘടനയെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ടാണ് മൂന്ന് പേരും രാജി വച്ചിരിക്കുന്നത്. വിജയ് ബാബുവിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് ശ്വേത മേനോൻ അധ്യക്ഷയായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് പരിഗണിക്കാതെ വിജയ് ബാബുവിന്റെ കത്ത് മാത്രം പരിഗണിച്ച് തുടർ നടപടി സ്വീകരിച്ചതാണ് പരാതി പരിഹാര സെല്ലിലെ അംഗങ്ങളെ പ്രകോപിപ്പിച്ചത്.

Tags: vijay babuammaswetha menonMALA PARVATHY
Share
Tweet
SendShare

More News from this section

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies