കോപ്പൻ ഹേഗൻ: യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിദിന യൂറോപ്പ് യാത്രയുടെ ഭാഗമായി ഡെൻമാർക്കിലെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അടിയന്തിര വെടിനിർത്തലിനും പ്രശ്‌ന പരിഹാരത്തിനും വേണ്ടി ഇരുരാജ്യങ്ങളോടും സംസാരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡെൻമാർക്കും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ച് പുനരുപയോഗ ഊർജം, ആരോഗ്യം, തുറമുഖങ്ങൾ, ഷിപ്പിംഗ്, സർക്കുലർ എക്കണോമി, വാട്ടർ മാനേജ്മെന്റ് എന്നി മേഖലകളിൽ സുപ്രധാനമായ വികസനം ഉണ്ടായി. 200ൽ അധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ഡെൻമാർക്കും പല മൂല്യങ്ങളും പങ്കിടുന്നുവെന്ന് പറഞ്ഞാണ് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ സംസാരിച്ച് തുടങ്ങിയത്. ഇരുരാജ്യങ്ങളും ജനാധിപത്യ രാഷ്‌ട്രങ്ങളാണ്. ഇരുവരും നിയമാധിഷ്ഠിത അന്താരാഷ്‌ട്ര സംവിധാനത്തിൽ വിശ്വസിക്കുന്നു. അടുത്ത പങ്കാളികൾ എന്ന നിലയിൽ യുക്രെയ്ൻ യുദ്ധവും ചർച്ച ചെയ്തുവെന്ന് മെറ്റെ ഫ്രെഡറിക്‌സൺ പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയ്‌ക്ക് നിർണ്ണായക പങ്കുവഹിക്കാനാകുമെന്നാണ് അവർ പറഞ്ഞത്.
യുക്രെയ്ൻ പൗരന്മാർക്കെതിരെ നടന്ന ഭീകരമായ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ മാനുഷിക പ്രതിസന്ധിയുടെയും അനന്തരഫലങ്ങൾ നരേന്ദ്രമോദിയുമായി ചർച്ച ചെയ്തുവെന്നും മെറ്റെ വ്യക്തമാക്കി. ബുച്ചയിലെ സാധാരണക്കാരുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ഈ കൊലപാതകങ്ങളെ ഇന്ത്യയും ഡെൻമാർക്കും അപലപിച്ചു. ഒരു സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ഇുരരാജ്യങ്ങളും ചർച്ച ചെയ്തുവെന്നും മെറ്റെ അറിയിച്ചു.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം 12ത് മാനിന്റെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ട്‌സ്റ്റാറിലൂടെ ചിത്രെ മെയ് 20ന് റിലീസിനെത്തും.
Comments