ഇടുക്കി : മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനൊപ്പം കുടുംബ കല്ലറയ്ക്കരികിൽ എത്തിയ കോൺഗ്രസ് നേതാക്കൾക്ക് വിമർശനം . തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പിടി തോമസിന്റെ കല്ലറയിൽ പ്രണാമം അർപ്പിക്കാനാണ് ഉമ തോമസ് എത്തിയത് .
എന്നാൽ ഈ സമയത്ത്, ഉമ തോമസിനൊപ്പം ഉണ്ടായിരുന്ന ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ സമീപത്തുള്ള കല്ലറകൾക്ക് മുകളിൽ ചവിട്ടി നടന്നിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ വിമർശനം ഉയരുന്നത്. പലരുടെയും പ്രിയപ്പെട്ടവരാണ് അവിടെയുള്ള ഓരോ കല്ലറകളിലും ഉറങ്ങുന്നതെന്നും , മുകളിൽ കയറി ചവിട്ടി മെതിക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയരുന്നു.
ഒരു കാലത്ത് കോൺഗ്രസ് അനുഭാവികളായിരുന്നവർ പോലും ആ കല്ലറകളിൽ ഉണ്ടാകാമെന്നും , അത് മറന്ന് പോകരുതെന്നും ചിലർ ഓർമ്മിപ്പിക്കുന്നു . എംഎൽഎയായിരിക്കെ പിടി തോമസ് അന്തരിച്ച സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി പിടി തോമസിന്റെ ഭാര്യയെ തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്.
Comments