നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 12 പേർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 12 പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 07:10 am IST
FacebookTwitterWhatsAppTelegram

ഛണ്ഡിഗഡ്: ഹരിയാനയിലെ പൽവാളിൽ നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ 12 പേർ അറസ്റ്റിലായി. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് വിവരം. ഇരുസംഘങ്ങളും പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.

സംഭവത്തിൽ പിങ്ങോട് സ്വദേശിയായ ഹാജി യൂനസ് പരാതി നൽകി. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം തന്റെ മകൻ ആദിലും മരുമകൻ റാഷിദും മടങ്ങിവരവേ കാർ പാർക്കിംഗുമായി ബന്ധപ്പെട്ട് സൽമാൻ, മോയിൻ, ലത്തീഫ് എന്നിവരുമായി തർക്കമുണ്ടാകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സംഘർഷ വിവരം അറിഞ്ഞ് സ്ഥലത്തേക്ക് ഇരച്ചെത്തിയ പോലീസുകാരാണ് ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത്. എന്നാൽ സംഘം വീട്ടിലേക്ക് മടങ്ങവേ വീണ്ടും ആക്രമണമുണ്ടായി. പലരും വീടിന് മുകളിൽ നിന്ന് കുപ്പികളും കല്ലുകളും എറിയാൻ തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി സദർ പോലീസ് സ്റ്റേഷൻ ഇൻചാർജ് രാധേശ്യാം അറിയിച്ചു.

കഴിഞ്ഞ ദിവസം ഈദ് ആഘോഷത്തിനിടെ രാജസ്ഥാനിലെ വിവിധയിടങ്ങളിൽ മുസ്ലീം വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ജോധ്പൂരിലും നാഗൗറിലും ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

Tags: HariyanaClashMuslim groups
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies