പാർട്ടി ടിക്കറ്റിനായി ഇനി അടി വേണ്ട; യോഗ്യരായവർക്ക് മാത്രമേ ഇനി ടിക്കറ്റുള്ളൂവെന്ന് രാഹുൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർട്ടി ടിക്കറ്റിനായി ഇനി അടി വേണ്ട; യോഗ്യരായവർക്ക് മാത്രമേ ഇനി ടിക്കറ്റുള്ളൂവെന്ന് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 09:14 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : യോഗ്യരായവർക്ക് മാത്രമേ കോൺഗ്രസ് മത്സരിക്കാൻ ടിക്കറ്റ് നൽകൂ എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പാവങ്ങൾക്കും കർഷകർക്കുമൊപ്പം നിൽക്കുന്നവരെ മാത്രമേ ഇനി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കൂ. നിങ്ങൾക്ക് എന്ത് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല, ജനങ്ങളെ മനസിലാക്കാനുള്ള കഴിവാണ് വേണ്ടത് എന്നും രാഹുൽ പറഞ്ഞു. തെലങ്കാനയിലെ വാറങ്കലിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വയനാട് എംപി. നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം രാജ്യത്തെത്തിയതായിരുന്നു രാഹുൽ.

കോൺഗ്രസ് ഒരിക്കലും വഴങ്ങിക്കൊടുക്കില്ലെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ടാണ് തെലങ്കാനയിലെ ടിആർഎസ് സർക്കാരിനെ കൂട്ടുപിടിക്കാൻ അവർ ശ്രമിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ജനങ്ങളെ പറ്റിച്ച് പണം തട്ടുന്നുണ്ട്. എന്നാൽ ബിജെപി അവിടേക്ക് ഇഡി ഉദ്യോഗസ്ഥരെ അയയ്‌ക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു.

സംസ്ഥാന പദവി നേടിയെടുക്കാൻ തെലങ്കാനയിലെ ജനങ്ങൾ സ്വന്തം വിയർപ്പും ചോരയും നൽകി. എന്നാൽ ഇന്ന് അവിടെ കർഷകരുടെ വിധവകൾ അലറിക്കരയുന്നു. ആയിരക്കണക്കിന് കർഷകരുടെ ആത്മഹത്യയ്‌ക്ക് ആരാണ് ഉത്തരവാദി എന്ന് രാഹുൽ ചോദിച്ചു. തെലങ്കാനയിലെ ജനങ്ങൾക്ക് പിന്തുണയായി എന്നും കോൺഗ്രസ് ഉണ്ടായിരുന്നു. അവർക്ക് പുതിയൊരു സംസ്ഥാനം തന്നെ കോൺഗ്രസ് നൽകി. എന്നാൽ അവിടുത്തെ ജനങ്ങൾ കോൺഗ്രസിനെതിരെ തിരിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും രാഹുൽ പറഞ്ഞു.

വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിആർഎസിനെ പരാജയപ്പെടുത്തുമെന്നും ഇരു പാർട്ടികളും തമ്മിലുള്ള മത്സരമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നും രാഹുൽ പറഞ്ഞു. തെലങ്കാനയുടെ സ്വപ്‌നങ്ങൾ നശിപ്പിച്ച്, കോടിക്കണക്കിന് ജനങ്ങളുടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളെ ഒരിക്കലും വെറുതെ വിടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags: CongressBJPtelanganaTRS
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies