മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ പടകൂറ്റൻ സ്കോറിന് മുമ്പിൽ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൻസ്. 91 റൺസിനാണ് ചെന്നൈ ഡൽഹിയെ തകർത്തത്. 208 റൺസെന്ന ചെന്നൈ ഉയർത്തിയ വിജയ ലക്ഷ്യം കാണാനാവാതെ ഡൽഹി 117 റൺസിന് പുറത്താവുകയായിരുന്നു. ചെന്നൈയ്ക്കായി മൊയീൻ അലി മൂന്ന് വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിഗംസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയത്. ചെന്നൈയുടെ ഓപ്പൺർമാരാണ് റൺസ് അടിച്ചു കൂട്ടിയത്. റിതുരാജ് ഗെയ്ക്വാദും ഡെവൺ കോൺസവേയും ചേർന്ന് 11 ഓവറിൽ 110 റൺസാണ് ടീമിനായി അടിച്ച് കൂട്ടിയത്. കോൺവേ അഞ്ച് സിക്സും ഏഴ് ബൗണ്ടറിയും അടക്കം 49 പന്തിൽ 87 റൺസ് ചെന്നൈയ്ക്കായി നേടിയപ്പോൾ ഗെയ്ക്വാദ് ഒരു സിക്സും നാല് ഭൗണ്ടറിയും ഉൾപ്പടെ 33 പന്തിൽ നിന്നായി 41 റൺസ് നേടുകയായിരുന്നു.
19 പന്തിൽ 32 റൺസടിച്ച് ശിവം ദുബൈ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി. പതിവ് പോലെ ക്യാപ്റ്റൻ ധോണി ടീമിന്റെ ഫിനിഷറായി. 8 പന്തിൽ നിന്ന് 21 റൺസടിച്ചാണ് താരം സിഎസ്കെയുടെ സ്കോർ 200 കടത്തിയത്. ഡൽഹിയ്ക്ക് വേണ്ടി നാലോവറിൽ 42 റൺസ് വഴങ്ങി ആൻഡ്രിച്ച് നോർക്കിയ മൂന്ന് വിക്കറ്റും നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റുമെടുത്തു. കുൽദീപ് യാദവും മിച്ചൽ മാർച്ചിനും ഡൽഹിയ്ക്ക് വേണ്ടി സിഎസ്കെയുടെ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
20 പന്തിൽ 25 റൺസടിച്ച മിച്ചൽ മാർഷാണ് ഡൽഹിനിരയിലെ ടോപ് സ്കോറർ. ഓപ്പണർ ഡേവിഡ് വാർണർ 12 പന്തിൽ 19 ,ക്യാപ്റ്റൻ ഋഷഭ് പന്ത് 11 പന്തിൽ 21, ഷാർദൂർ ഠാക്കൂർ 19 പന്തിൽ 24 ഉം നേടി.
Comments