തലയുടെ ഫിനിഷിംഗിൽ സൂപ്പറായി ചെന്നൈ; നാണം കെട്ട് ഡൽഹി; റൺസ് അടിച്ചു കൂട്ടി കോൺവേ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തലയുടെ ഫിനിഷിംഗിൽ സൂപ്പറായി ചെന്നൈ; നാണം കെട്ട് ഡൽഹി; റൺസ് അടിച്ചു കൂട്ടി കോൺവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 11:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് ഉയർത്തിയ പടകൂറ്റൻ സ്‌കോറിന് മുമ്പിൽ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൻസ്. 91 റൺസിനാണ് ചെന്നൈ ഡൽഹിയെ തകർത്തത്. 208 റൺസെന്ന ചെന്നൈ ഉയർത്തിയ വിജയ ലക്ഷ്യം കാണാനാവാതെ ഡൽഹി 117 റൺസിന് പുറത്താവുകയായിരുന്നു. ചെന്നൈയ്‌ക്കായി മൊയീൻ അലി മൂന്ന് വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിഗംസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടിയത്. ചെന്നൈയുടെ ഓപ്പൺർമാരാണ് റൺസ് അടിച്ചു കൂട്ടിയത്. റിതുരാജ് ഗെയ്ക്വാദും ഡെവൺ കോൺസവേയും ചേർന്ന് 11 ഓവറിൽ 110 റൺസാണ് ടീമിനായി അടിച്ച് കൂട്ടിയത്. കോൺവേ അഞ്ച് സിക്‌സും ഏഴ് ബൗണ്ടറിയും അടക്കം 49 പന്തിൽ 87 റൺസ് ചെന്നൈയ്‌ക്കായി നേടിയപ്പോൾ ഗെയ്ക്വാദ് ഒരു സിക്‌സും നാല് ഭൗണ്ടറിയും ഉൾപ്പടെ 33 പന്തിൽ നിന്നായി 41 റൺസ് നേടുകയായിരുന്നു.

19 പന്തിൽ 32 റൺസടിച്ച് ശിവം ദുബൈ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി. പതിവ് പോലെ ക്യാപ്റ്റൻ ധോണി ടീമിന്റെ ഫിനിഷറായി. 8 പന്തിൽ നിന്ന് 21 റൺസടിച്ചാണ് താരം സിഎസ്‌കെയുടെ സ്‌കോർ 200 കടത്തിയത്. ഡൽഹിയ്‌ക്ക് വേണ്ടി നാലോവറിൽ 42 റൺസ് വഴങ്ങി ആൻഡ്രിച്ച് നോർക്കിയ മൂന്ന് വിക്കറ്റും നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റുമെടുത്തു. കുൽദീപ് യാദവും മിച്ചൽ മാർച്ചിനും ഡൽഹിയ്‌ക്ക് വേണ്ടി സിഎസ്‌കെയുടെ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

20 പന്തിൽ 25 റൺസടിച്ച മിച്ചൽ മാർഷാണ് ഡൽഹിനിരയിലെ ടോപ് സ്‌കോറർ. ഓപ്പണർ ഡേവിഡ് വാർണർ 12 പന്തിൽ 19 ,ക്യാപ്റ്റൻ ഋഷഭ് പന്ത് 11 പന്തിൽ 21, ഷാർദൂർ ഠാക്കൂർ 19 പന്തിൽ 24 ഉം നേടി.

Tags: IPLCHENNAI SUPER KINGSCSK
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies