കോട്ടയം : കൊടുങ്ങൂരിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്.
കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മരം കടപുഴകി റോഡിലേക്ക് വീണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. പാമ്പാടിയിൽ നിന്നും ഉള്ള ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ കടപുഴകി വീണിട്ടുണ്ട്. ഇതോടെ
പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
Comments