17 ാം വർഷവും പൂരനഗരിയിൽ സേവന നിരതരായി സേവാഭാരതിയും മാതൃസമിതിയും; പതിനായിരം പേർക്ക് ഭക്ഷണം; ഒൻപതിടങ്ങളിൽ ഔഷധകുടിവെളള വിതരണം; ആംബുലൻസും വൈദ്യസഹായവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17 ാം വർഷവും പൂരനഗരിയിൽ സേവന നിരതരായി സേവാഭാരതിയും മാതൃസമിതിയും; പതിനായിരം പേർക്ക് ഭക്ഷണം; ഒൻപതിടങ്ങളിൽ ഔഷധകുടിവെളള വിതരണം; ആംബുലൻസും വൈദ്യസഹായവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പതിനേഴാം വർഷവും പൂരനഗരിയിൽ സേവന നിരതരായി സേവാഭാരതിയും മാതൃസമിതിയും. ഇക്കുറി ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് സേവാഭാരതി ഏറ്റെടുത്ത് നടത്തുന്നത്. 500 സേവാഭാരതി പ്രവർത്തകരും 50 മാതൃസമിതി പ്രവർത്തകരുമാണ് സേവനനിരതരായി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സ്വരാജ് റൗണ്ടിൽ വിവിധയിടങ്ങളിലാണ് സേവാഭാരതിയുടെ വൈദ്യസഹായമുൾപ്പടെയുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പ്രദക്ഷിണ വഴിയിൽ അഞ്ച് ഇടങ്ങളിൽ ഔഷധ കുടിവെളളം വിതരണം ചെയ്യുന്നുണ്ട്. സൺ ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും സജ്ജീകരിച്ചിട്ടുണ്ട്. കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട, ശക്തൻ നഗർ, വടക്കേ സ്റ്റാൻഡ് തുടങ്ങിയിടങ്ങളിലും കുടിവെളള വിതരണം ഒരുക്കിയിട്ടുണ്ട്.

കൊറോണ വ്യാപനത്തെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയിരുന്ന പൂരത്തിന് ഇക്കുറി പതിനായിരങ്ങളാണ് എത്തുന്നത്. തിരക്കിൽ വെളളത്തിനും ഭക്ഷണത്തിനും ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഇത് ഒരു പരിധി വരെ പരിഹരിക്കാൻ സേവാഭാരതിക്ക് കഴിയുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. തൃശൂർ ജില്ലയിലെ 20 സേവാഭാരതി യൂണിറ്റുകളിൽ നിന്നുളള പ്രവർത്തകരാണ് ഇവിടെ സേവന സന്നദ്ധരായിട്ടുളളത്. മൂന്നര ലക്ഷം രൂപയോളം ചിലവ് വരുന്ന പ്രവർത്തനങ്ങളാണ് സേവാഭാരതി ഒരുക്കിയിട്ടുളളത്.

കൊറോണയുടെ ഭീഷണി പൂർണമായി ഒഴിയാത്തതിനാൽ തിളപ്പിച്ചാറിയ ഔഷധ വെളളമാണ് വിതരണം ചെയ്യുന്നത്. ലക്ഷ്മി കല്യാണ മണ്ഡപത്തിൽ ഉച്ചയ്‌ക്കും വൈകിട്ടും 10000 പേർക്കുളള ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. ഡ്യൂട്ടിക്ക് എത്തിയ പോലീസുകാർ ഉൾപ്പെടെയുളളവരാണ് ഈ ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഇതാദ്യമായിട്ടാണ് സേവാഭാരതി പൂരത്തിന് ഭക്ഷണ വിതരണം നടത്തുന്നത്. മാതൃസമിതി പ്രവർത്തകരാണ് ഭക്ഷണം വിതരണം ചെയ്യാനും മറ്റും സജീവമായിട്ടുളളത്.

പ്രദക്ഷിണ വഴിയിൽ തന്നെ പത്തോളം ആംബുലൻസുകളും ഒരുക്കിയിട്ടുണ്ട്. മാനവ സേവ മാധവ സേവ എന്ന ആശയം ഉയർത്തിപ്പിടിച്ച് തൃശൂർ പൂരത്തിനും ആളുകൾക്ക് ആശ്വാസമാകുകയാണ് സേവാഭാരതി.

Tags: Sevabharatiസേവാഭാരതിതൃശൂർ പൂരം
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies