അസം പോലീസിന് രാഷ്ട്രപതിയുടെ ബഹുമതി; ലോകത്തിലെ ഏറ്റവും പഴയ ഭീകരവിരുദ്ധ സേനയെന്ന് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസം പോലീസിന് രാഷ്‌ട്രപതിയുടെ ബഹുമതി; ലോകത്തിലെ ഏറ്റവും പഴയ ഭീകരവിരുദ്ധ സേനയെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: ഒരേ സമയം സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാണ് അസം പോലീസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്തുത്യർഹ സേവനത്തിന് നൽകപ്പെടുന്ന രാഷ്‌ട്രപതിയുടെ ബഹുമതി അസം പോലീസിന് നൽകുന്ന ചടങ്ങിലാണ് അമിത് ഷാ അഭിനന്ദനം അറിയിച്ചത്. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കമേറിയ പോലീസ് സേനാ വിഭാഗമാണ് അസം പോലീസെന്നും അമിത് ഷാ സേനയുടെ തുടക്കകാലം വിവരിച്ചുകൊണ്ട് പറഞ്ഞു.

200 വർഷത്തിലേറെയുള്ള ചരിത്രമാണ് അസം പോലീസിനുള്ളത്. ആ സേന പിന്നീട് രാജ്യരക്ഷയ്‌ക്കും ആഭ്യന്തര സുരക്ഷയ്‌ക്കും ഭീകതയ്‌ക്കെതിരായ പോരാട്ടത്തിനും ഒരു പോലെ പേരുകേട്ട വിഭാഗമായി എന്നതിൽ ഇന്ത്യയിലെ ഓരോ പൗരന്മാരും അഭിമാനിക്കുന്നു. ലോകത്തിലെ എല്ലാ പോലീസ് സേനയ്‌ക്കും അഭിമാനമാണ് അസം സേന. സ്വാതന്ത്ര്യത്തിന് മുമ്പ് രൂപീകരിക്കുമ്പോൾ 8000 പേർ ഉണ്ടായിരുന്ന സേന ഇന്ന് 70,000നു മുകളിൽ സേനാംഗങ്ങൾ ജോലി ചെയ്യുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

1826ൽ ബ്രിട്ടീഷ് ഭരണകൂടം തുടങ്ങിയതാണ് അസം പോലീസ്. ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന സേനയെന്ന നേട്ടം അസം പോലീസിന് അവകാശപ്പെട്ടതാണ്. വിഭജന കാലഘട്ടത്തിലെ അഭയാർത്ഥി പ്രശ്‌നം, ബംഗ്ലാദേശ് യുദ്ധത്തിൽ നടത്തിയ പോരാട്ടം, നുഴഞ്ഞുകയറ്റക്കാർക്കെതിരായി തുടരുന്ന പോരാട്ടം, ഭീകരർക്കെതിരെ നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പ് തുടങ്ങി ഒരിക്കലും വിസ്മരിക്കാ നാവാത്തവയാണ്. അസം പോലീസിന്റെ ചരിത്രം തന്നെ കേവലം ക്രമസമാധാന പാലനം എന്നതിലപ്പുറം അതിർത്തി സുരക്ഷയടക്കമുള്ള  ദൗത്യങ്ങളാണെന്നും അത് ഇന്നും തുടരുകയാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.

വടക്കുകിഴക്കൻ മേഖലയിൽ എന്നും പൊതുസമൂഹത്തിന് ഭീഷണിയായിരുന്ന ഉൾഫ, എൻ എസ് സി എൻ, എൻ ഡി എഫ് ഇ തുടങ്ങി നിരവധി നിരോധിത ഭീകരസംഘടനകൾക്കെതിരെ അസം പോലീസാണ് പോരാടിയത്. ഇതിനൊപ്പം രാജ്യത്തിന്റെ അതിർത്തി മേഖലകളിലെ നുഴഞ്ഞുകയറ്റമടക്കമുള്ള വിഷയത്തിൽ സൈന്യത്തിനൊപ്പം അസം പോലീസ് നടത്തിക്കൊ ണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പോരാട്ടമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഓർമ്മിപ്പിച്ചു.

Tags: amit shaAssam police
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies