പൂരനഗരിയിൽ പെയ്തിറങ്ങിയത് വർണ്ണക്കുടകളുടെ വിസ്മയക്കാഴ്ച്ച; മഴക്കിടയിലും ആവേശം ചോരാതെ ആർത്തിരമ്പി ആസ്വാദകർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരനഗരിയിൽ പെയ്തിറങ്ങിയത് വർണ്ണക്കുടകളുടെ വിസ്മയക്കാഴ്‌ച്ച; മഴക്കിടയിലും ആവേശം ചോരാതെ ആർത്തിരമ്പി ആസ്വാദകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 08:58 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശിവപേരൂരിൽ ആറാടി പൂരപ്രേമികൾ. വർണ വിസ്മയം തീർത്ത് തെക്കേ ഗോപുരനടയിൽ കുടമാറ്റം നടന്നു. ചെപ്പിൽ ഒളിപ്പിച്ച സ്‌പെഷ്യൽ കുടകൾ നിവർന്നപ്പോൾ ജനസഹസ്രങ്ങൾ ആർത്തിരമ്പുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷം ലഭിക്കാതെ പോയ വർണവിസ്മയത്തെ പൂരപ്രേമികൾ വീണ്ടെടുത്തു.

പതിവിന് വിപരീതമായി ഇലഞ്ഞിത്തറ മേളത്തിന് കോലു വീഴുന്നതിനു മുമ്പേ പതിനായിരങ്ങൾ തെക്കേ ഗോപുരനടയിൽ ഇടംപിടിച്ചിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ജനങ്ങൾക്ക് മുന്നിലേക്ക് പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തെക്കോട്ടിറക്കം നടന്നു. ഇരുഭഗവതിമാരും മുഖാമുഖം അണിനിരന്നതോടെ വർണക്കുടകൾ ഗജനിരയിൽ ഉയരുകയായിരുന്നു.

ചമയത്തിൽ പ്രദർശിപ്പിക്കാത്ത സ്‌പെഷ്യൽ കുടകൾ ഉയർന്നപ്പോൾ ആവേശത്തോടെ പൂരാസ്വാദകർ ആർത്തുവിളിച്ചു. വാനിൽ വർണാഭമായ കുടകൾ നിവർന്നപ്പോൾ മഴയുടെ വരവായിരുന്നു. എന്നാൽ പെയ്തിറങ്ങിയ മഴയിലും പൂരപ്രേമികളുടെ ആവേശം അടങ്ങിയില്ല. എൽഇഡി കുടകളും സ്‌പെഷ്യൽ കുടകളും മാറിമാറി ഉയർന്ന് കുടമാറ്റം കെങ്കേമമായി പൂർത്തിയായി. ശേഷം ഭഗവതിമാർ തട്ടകങ്ങളിലേക്ക് തിരിച്ചെഴുന്നള്ളി.

രാവിലെ ഏഴ് മണിയോടെയായിരുന്നു പൂരച്ചടങ്ങുകൾ ആരംഭിച്ചത്. കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരപ്പറമ്പിലെത്തിയതോടെ ഘടകപൂരങ്ങളുടെ വരവായി. 11 മണിക്ക് പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കയറി. കോങ്ങാട് മധുവായിരുന്നു പ്രമാണി. 12.30ന് പെരുവനം കുട്ടൻ മാരാറുടെ ചെമ്പട മേളം. രണ്ട് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രസിദ്ധമായ ഇലഞ്ഞിത്തരമേളം നടന്നു. രണ്ടേമുക്കാലോടെ ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളവും അരങ്ങേറി.

ശേഷം വൈകിട്ട് അഞ്ചരയോടെയാണ് വർണാഭമായ കുടമാറ്റച്ചടങ്ങുകൾ ആരംഭിച്ചത്. നാളെ പുലർച്ചെയാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന വെടിക്കെട്ട്. ഇത് മൂന്ന് മണിയോടെ നടക്കും. വെടിക്കെട്ടിന് ശേഷം പകൽപ്പൂരവും നടക്കും.

Tags: thrissur pooram
ShareTweetSendShare

More News from this section

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

‘ഗവൺമെന്റ് പ്ലീഡറെ നിയമിക്കാൻ KSU യൂണിറ്റിന് എന്ത് കാര്യം?’; നിയമന വിവാദത്തിൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

കർക്കടകമാസ പൂജകൾക്കായി ജൂലൈ 16 ന് ശബരിമല നട തുറക്കും; അഞ്ചുദിവസം ഭക്തർക്ക് ദർശനസൗകര്യം, ദേവസ്വം ഒരുക്കങ്ങൾ പൂർത്തിയാക്കി

Latest News

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies