രാജ്യദ്രോഹക്കുറ്റം: നിയമം കേന്ദ്രം പുനപ്പരിശോധിക്കും വരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഉചിതമാകില്ലെന്ന് സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യദ്രോഹക്കുറ്റം: നിയമം കേന്ദ്രം പുനപ്പരിശോധിക്കും വരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഉചിതമാകില്ലെന്ന് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 12:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം കാലത്തിന് അനുസരിച്ച് മാറ്റേണ്ടതുണ്ടോയെന്ന് കേന്ദ്രസർക്കാർ പുനപ്പരിശോധിക്കുന്നതുവരെ ഈ വകുപ്പ് ചുമത്തി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഉചിതമാകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ തീരുമാനമാകും വരെ കേന്ദ്രവും സംസ്ഥാനങ്ങളും സെക്ഷൻ 124 എ പ്രകാരം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ നിയമം പുനപ്പരിശോധിക്കണമെന്നും ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയുളള ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

രാജ്യദ്രോഹക്കുറ്റത്തിലെ വ്യവസ്ഥകൾ ഭരണഘടന ശരിവെച്ചിട്ടുള്ളതാണെന്നും അത് സ്‌റ്റേ ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. പുനഃപരിശോധന പൂർത്തിയാകും വരെ ഇതുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുമോയെന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ നിയമലംഘനം രജിസ്റ്റർ ചെയ്യാതിരിക്കാനാകില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.

രാജ്യദ്രോഹക്കേസുകൾ കെട്ടിക്കിടക്കുന്നത് തീർച്ചയായും ആശങ്കയുണ്ടാക്കുന്നതാണെന്നും ഓരോ കേസും ചിലപ്പോൾ തീവ്രവാദ സ്വഭാവമുളളതും കളളപ്പണം വെളുപ്പിക്കൽ പോലെ ഗൗരവമായ കുറ്റകൃത്യമുളളതും ആകാമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ നീതിന്യായ സംവിധാനത്തിന് മുൻപിലാണെന്നും കോടതികളിൽ വിശ്വാസമുണ്ടെന്നുമായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയിൽ ബോധിപ്പിച്ചത്.

നിയമത്തിൽ പുനപ്പരിശോധന പൂർത്തിയാകും വരെ ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് നീട്ടിവെയ്‌ക്കണമെന്ന് നേരത്തെ കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്ന് നിർദ്ദേശിക്കാമെന്നും കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ അറിയിച്ചിരുന്നു.

Tags: central govt
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies