ആലപ്പുഴ : മാന്നാറിൽ തൊഴിലുറപ്പ് തൊഴിലാളിയെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് പരിക്കേറ്റത്. സംഭവത്തിൽ ബന്ധുവായ ജിജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ച ശേഷം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് രേണുകയെ ജിജി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ രേണുകയെ മറ്റുള്ളവർ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments