കൃഷ്ണമൃഗത്തെ വേട്ടയാടുന്നത് തടയാൻ ശ്രമിച്ച പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടി കർശനമാക്കി ശിവരാജ് സിങ് സർക്കാർ. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൃഷ്ണമൃഗത്തെ വേട്ടയാടിയവർ തടയാൻ ശ്രമിച്ച മൂന്ന് പോലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംഭവത്തിൽ ഉൾപ്പെട്ട വേട്ടക്കാരുടെ വീടുകൾ പൊളിക്കാൻ ഉത്തരവിട്ടിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ബദൗരിയ ഗ്രാമത്തിൽ ബുൾഡോസർ എത്തിയിട്ടുണ്ട്.
ശനിയാഴ്ച ബദൗരിയ ഗ്രാമത്തിലെ പൊളിക്കുന്ന സ്ഥലത്ത് ഗുണ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അഞ്ചോളം വേട്ടക്കാരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്യൂട്ടിയിലായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ബദൗരിയ ഗ്രാമത്തിലെ എല്ലാവരുടെയും വീടുകളാണ് പൊളിക്കാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടത്. വെള്ളിയാഴ്ച രാത്രി ഗുണ ജില്ലയിലെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തതായി സംശയിക്കുന്ന എല്ലാ വ്യക്തികളെയും പിടികൂടാൻ ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പോലീസ് ഉദ്യോഗസ്ഥർ വേട്ടക്കാരെ വളഞ്ഞപ്പോഴാണ് കൊലപാതകങ്ങൾ നടന്നത്. ഗുണയിലെ ആരോൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ നടന്ന ഏറ്റുമുട്ടലിനിടെ, സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരുടെ ജീവനാണ് നഷ്ടമായത്. പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് മധ്യപ്രദേശ് സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗുണയിൽ വേട്ടക്കാരുടെ ആക്രമണത്തിനിരയായ പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ തന്റെ വസതിയിൽ അടിയന്തര യോഗവും വിളിച്ചു. ദൗർഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാവിലെ 9.30ന് അദ്ദേഹത്തിന്റെ വസതിയിൽ ഉന്നതതല അടിയന്തര യോഗം ചേർന്നു. യോഗത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
സംഭവത്തെക്കുറിച്ച് സംസാരിച്ച അഭ്യന്തരമന്ത്രി നരോത്തം മിശ്ര പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തെ അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഗുണ്ടാസംഘങ്ങളുടെ വിവരം പോലീസിന് ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ അവരെ വളഞ്ഞത്. എന്നാൽ സംഘങ്ങൾ ഉടൻ വെടിവയ്ക്കാൻ തുടങ്ങി. ഡിജിപിയുമായും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് നരോത്തം മിശ്ര അറിയിച്ചു. ഗുണയ്ക്ക് സമീപം ക്രിമിനലുകൾ നടത്തിയ വെടിവയ്പ്പിൽ ധീരരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും, ആരെയും ഒഴിവാക്കില്ല,’ മിശ്ര പറഞ്ഞു. മുഖ്യമന്ത്രി ചൗഹാൻ തന്നെയാണ് ഇക്കാര്യം പരിശോധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments