തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ എ.ടി.എം കൗണ്ടറിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ 25 കാരനായ ശ്രീരാഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലകമൺ സ്വദേശിയാണ് ശ്രീരാഗ്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. അയിരൂർ സ്വദേശിയായ 29കാരിക്ക് നേരെയാണ് ലൈംഗിക അതിക്രമമുണ്ടായത്.
എ.ടി.എം കൗണ്ടറിനുള്ളിൽ പണം പിൻവലിക്കാനെന്ന വ്യാജേനെയെത്തിയ പ്രതി ഒന്നിലധികം തവണ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ടി.എം കൗണ്ടറിനകത്തെയും റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Comments