കത്ര: ജമ്മു കശ്മീരിലെ കത്രയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ആക്രമണം നടത്താൻ ഭീകരർ സ്റ്റിക്കി ബോംബുകളാകാം ഉപയോഗിച്ചതെന്ന് നിഗമനം. വെള്ളിയാഴ്ചയാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ആക്രമണം ഉണ്ടായത്. എൻഐഎ സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ‘ജെ ആൻഡ് കെ ഫ്രീഡം ഫൈറ്റേഴ്സ്’ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിൽ ബസിന് തീപിടിച്ച് നാല് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കത്രയിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. കത്രയിൽ നിന്ന് 1.5 കിലോമീറ്റർ അകലെ ഖർമാലിന് സമീപത്ത് വച്ചായിരുന്നു അപകടം. എഞ്ചിൻ ഭാഗത്ത് നിന്ന് പടർന്ന തീ ബസിലേക്ക് ആളിപ്പടരുകയായിരുന്നു.
Comments