കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺവിലക്ക് തുടരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള താലിബാന്റെ നീക്കങ്ങൾ കൂടുതൽ ശക്തമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് ശരിവെയ്ക്കുന്ന നിരവധി വീഡിയോകളും ഫോട്ടോകളുമാണ് പുറത്ത് വരുന്നത്.
പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കൂൾ അടച്ചുപൂട്ടി ക്ലാസ് മുറിയിൽ കയറി നൃത്തം ചവിട്ടുന്ന താലിബാൻ ഭീകരരുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അയുധധാരികളായ താലിബാൻ ഭീകരർ പെൺകുട്ടികളുടെ സ്കൂൾ പൂട്ടിയ ശേഷം നൃത്തം ചെയ്തു കൊണ്ട് സ്കൂൾ പൂട്ടിയത് ആഘോഷിക്കുന്നതാണ് വീഡിയോ.കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ വെയ്ഗൽ ഗേൾസ് സ്കൂളാണ് അടച്ച് പൂട്ടിയത്.
After the closure of the girls 'schools, the Taliban group danced in the classrooms of the girls' schools.
This class is for girls at Weigel High School in Nuristan Province in eastern Afghanistan.#AfghanWomen pic.twitter.com/hFPidpkLRh— Sajjad Nuristani (@SajjadNuristan) May 13, 2022
പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്നും അതിനപ്പുറത്തേക്ക് പഠിക്കേണ്ട ആവശ്യമില്ലെന്നും താലിബാൻ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരുന്നു.താലിബാൻ ഭരണ കാലത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും അടിസ്ഥാന അവകാശങ്ങൾ പോലും നൽകിയിരുന്നില്ല. പഠിക്കാനോ ജോലിക്ക് പോകാനോ അവരെ അനുവദിച്ചിരുന്നില്ല. ബുർഖ ധരിച്ച് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും നിബന്ധനയുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത് എന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ വിലയിരുത്തൽ.
Comments