'പവർ കട്ടില്ലാതെ സൗജന്യ വൈദ്യുതി നൽകുന്നതിനാൽ ഇൻവെർട്ടർ കടകൾ അടച്ചുപൂട്ടി'; കേരളത്തിൽ വന്ന് പച്ചക്കള്ളവും വ്യാജ വാഗ്ദാനങ്ങളും പറഞ്ഞ് അരവിന്ദ് കെജ്രിവാൾ, വിമർശനം ശക്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പവർ കട്ടില്ലാതെ സൗജന്യ വൈദ്യുതി നൽകുന്നതിനാൽ ഇൻവെർട്ടർ കടകൾ അടച്ചുപൂട്ടി’; കേരളത്തിൽ വന്ന് പച്ചക്കള്ളവും വ്യാജ വാഗ്ദാനങ്ങളും പറഞ്ഞ് അരവിന്ദ് കെജ്രിവാൾ, വിമർശനം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 09:28 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലെ പൊതുയോഗത്തിൽ പറഞ്ഞതിൽ പലതും പച്ചക്കള്ളം. സൗജന്യ വൈദ്യുതിയും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ഡൽഹിയ്‌ക്ക് നൽകാൻ ആം ആദ്മിക്ക് കഴിഞ്ഞുവെന്നും കേരളത്തിലും അത് നടപ്പാക്കുമെന്നുമാണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ ചില പരാമർശങ്ങൾ ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിൽ ട്രോളുകളും പരിഹാസവും ഉയരുകയാണ്.

ഡൽഹിയിൽ ആംആദ്മി സർക്കാർ സൗജന്യ വൈദ്യുതി നൽകുന്നതിനാൽ ഇൻവെർട്ടർ, ജനറേറ്റർ കമ്പനികൾ അടച്ചു പൂട്ടി എന്നതായിരുന്നു കെജ്രിവാളിന്റെ ഒരു വാദം. പവർകട്ട് ഇല്ലെന്നായിരുന്നു മറ്റൊരു വാദം. എന്നാൽ ഡൽഹിയിലെ ജനറേറ്റർ കമ്പനികൾ, ഇൻവെർട്ടർ കമ്പനികൾ എന്ന് തിരഞ്ഞ് നോക്കിയാൽ ആയിരക്കണക്കിന് കമ്പനികളുടെ ലിങ്ക് കിട്ടുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.

പവർ കട്ടുകൾ മാത്രമല്ല, വോൾട്ടേജ് വ്യതിയാനങ്ങൾ ഉള്ളതിനാൽ ചില വൈദ്യുത ഉപകരണങ്ങൾ വരെ നശിച്ചു പോയിട്ടുണ്ടെന്നാണ് ആളുകൾ പറയുന്നത്. കേരളത്തിന് മുമ്പ് ഈ മാസം ആദ്യം ഗുജറാത്ത് റാലിയിലും കെജ്രിവാൾ സമാനമായ വാഗ്ദാനങ്ങൾ നൽകിയിരുന്നു. കേരളത്തിനും സൗജന്യമായി വൈദ്യുതി വേണ്ടേ എന്നായിരുന്നു കെജ്രിവാൾ ചോദിച്ചത്.

എന്നാൽ ഡൽഹിയിൽ ചോദിക്കുന്നവർക്ക് മാത്രമാണ് സൗജന്യ വൈദ്യുതിയുള്ളൂ എന്ന് കെജ്രിവാൾ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ‘ഒക്ടോബർ ഒന്നു മുതൽ വൈദ്യുതി സബ്സിഡി ആവശ്യപ്പെടുന്നവർക്ക് മാത്രമെ നൽകുകയുള്ളൂ. ജനങ്ങൾക്ക് വൈദ്യുതി സബ്സിഡി വേണമോ വേണ്ടയോ എന്ന് ഓപ്ഷനുകൾ നൽകു’മെന്ന് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബ് തിരഞ്ഞെടുപ്പിൽ കെജ്രിവാൾ വിജയിച്ചത് സമാനമായ ‘സൗജന്യ’ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ്. അധികാരത്തിലേറി ഒരു മാസം പിന്നിട്ടിട്ടും തങ്ങളുടെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകാൻ ആംആദ്മി സർക്കാരിനായിട്ടില്ല. ഉപഭോക്താക്കൾക്ക് സബ്സിഡി നൽകണമെന്ന് പഞ്ചാബ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് (പിഎസ്ഇആർസി) സർക്കാർ ഇതുവരെ അഭ്യർത്ഥിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Tags: POWER CUT
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies