തിരുവനന്തപുരം : സംസ്ഥാനത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ. നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതും യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയതുമായ 68 ഓളം മദ്യശാലകളാണ് തുറക്കുന്നത്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് തീരുമാനം.
മദ്യശാലകൾക്ക് മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാൻ പൂട്ടിയ ഔട്ട് ലൈറ്റുകൾ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാൻ ബെവ്കോ ശുപാർശ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട് ലെറ്റുകൾക്ക് ലൈസൻസ് അനുവദിച്ചത്. ഈ താലൂക്കുകളിൽ വീണ്ടും കടകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനും സർക്കാർ അനുമതിയുണ്ട്.
ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് ഐടി പാർക്കുകളിൽ ബിയർ-വൈൻ പാലറുകൾക്ക് ലൈസൻസ് അനുവദിക്കുന്നുണ്ട്. പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനും മദ്യനയത്തിൽ തീരുമാനിച്ചിട്ടുണ്ട്.
Comments