ഡി കോക്കും കെ എൽ രാഹുലും തകർത്താടിയ മത്സരത്തിൽ ലക്‌നൗവിന് ജയം; കൊൽക്കത്തയെ മറികടന്നത് 2 റൺസിന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡി കോക്കും കെ എൽ രാഹുലും തകർത്താടിയ മത്സരത്തിൽ ലക്‌നൗവിന് ജയം; കൊൽക്കത്തയെ മറികടന്നത് 2 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 11:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ക്വിന്റൻ ഡി കോക്ക് കൊടുങ്കാറ്റായപ്പോൾ കൊൽക്കത്തയെ രണ്ട് റൺസിന് മുട്ടുകുത്തിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേഓഫിൽ കടന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ദക്ഷിണാഫ്രിക്കൻ താരം ഡി കോക്ക് കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്തെടുത്തത്. ഡി കോക്കിന് ഉറച്ച പിന്തുണയുമായി കെ എൽ രാഹുൽ മറുഭാഗത്ത് അണിനിരന്നപ്പോൾ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു.

ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 210 റൺസ് എടുത്തു. മറുപടിയായി കൊൽക്കത്ത 8 വിക്കറ്റ് നഷ്ടത്തിൽ 208 എടുത്തു. ഐപിഎല്ലിൽ ആദ്യമായാണ് ഒരു ടീം ഇന്നിങ്‌സിൽ ആദ്യാവസാനം ആരും പുറത്താകാതെ നിൽക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഡികോക്കും രാഹുലും ചേർന്ന് പടുത്തുയർത്തയിത്. പ്ലേ ഓഫ് കടക്കാൻ രണ്ട് കൂട്ടർക്കും വിജയം അനിവാര്യമായിരുന്നു. കൊൽക്കത്തയുടെ ബൗളർമാർക്ക് കനത്ത പ്രഹരം ഏൽപ്പിച്ച ഡി കോക്ക് 70 പന്തുകളിൽ നിന്ന് 140 റൺസെടുത്തു പുറത്താകാതെ നിന്നു. 10 വീതം സിക്‌സറുകളും ബൗണ്ടറിയുമായിരുന്നു ഡി കോക്ക് അടിച്ചെടുത്തത്. രാഹുൽ 52 പന്തിൽ നിന്ന് പുറത്താകാതെ 68 റൺസെടുത്തു. നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ലക്‌നൗ ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്‌ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. സ്‌കോർബോർഡിൽ റൺ തികയ്‌ക്കും മുമ്പേ ആദ്യ വിക്കറ്റ് വീണു. വെങ്കിടേഷ് ആയ്യർ(0) ആണ് ആദ്യം പവലിയനിലേക്ക് മടങ്ങിയത്. അടുത്ത വിക്കറ്റ് അഭിജീത്ത് തോമർ(4) ആയിരുന്നു. മൂന്നാം വിക്കറ്റിൽ നിതീഷ് റാണയും ശ്രേയസ്സ് അയ്യരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വേഗത്തിൽ ബാറ്റ് വീശിയ ഇരുവരും 10 റൺറേറ്റിൽ സ്‌കോർബോർഡ് ചലിപ്പിച്ചു. എന്നാൽ നിതീഷ് റാണ(42) ഗൗതമിന്റെ പന്തിൽ സ്റ്റോയിനിസ് പിടിച്ച് പുറത്തായി.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ അർധസെഞ്ച്വറി തികച്ചയുടനെ പുറത്തായി. 29 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സറും നാല് ഫോറും അദ്ദേഹം നേടി. സാം ബില്ലിങ്‌സ്(36), ആന്ദ്രെ റസ്സൽ(5) എന്നിവർ പുറത്തായതോടെ കളി തീർന്നുവെന്ന് തോന്നിച്ചു. എന്നാൽ റിങ്കു സിങ്(40),സുനിൽ നരെയ്ൻ(21) എന്നിവർ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ കളി കൊൽക്കത്ത കൊണ്ടു പോകുമെന്ന് തോന്നിച്ചു.

അവസാന ഓവറിൽ 21 റൺസ് ജയിക്കാൻ ആവശ്യമായിരുന്നു. സ്റ്റോയിനിസ് എറിഞ്ഞ ഓവറിൽ ആദ്യ മൂന്ന് പന്തുകളിൽ റിങ്കു സിങ് 16 റൺസ് എടുത്തു. നാലാമത്തെ പന്ത് രണ്ട് റൺസെടുത്തു. എന്നാൽ അഞ്ചാമത്തെ പന്തിൽ റിങ്കു പുറത്തായി. അവസാന ബോളിൽ മൂന്ന് റൺസ് വേണമായിരുന്നു കൊൽക്കത്തയ്‌ക്ക് ജയിക്കാൻ. പക്ഷെ ഉമേഷ് യാദവിന്റെ കുറ്റി തെറിപ്പിച്ച് കൊണ്ട് സ്റ്റോയിനിസ് കളി ലക്‌നൗവിന്റെ വരുതിയിലാക്കി. വിജയത്തോടെ ലക്‌നൗ പ്ലേഓഫ് ഉറപ്പാക്കി. കൊൽക്കത്ത പ്ലേഓഫ് കടക്കാതെ പുറത്താവുകയും ചെയ്തു.

Tags: kolkattaIPL 2022
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies