ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ് ഗാഹ് പള്ളി പൊളിക്കണമെന്ന ആവശ്യം; ഹർജി നിലനിൽക്കും; വിശദമായ വാദം കേൾക്കാമെന്ന് മഥുര കോടതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ് ഗാഹ് പള്ളി പൊളിക്കണമെന്ന ആവശ്യം; ഹർജി നിലനിൽക്കും; വിശദമായ വാദം കേൾക്കാമെന്ന് മഥുര കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 02:15 pm IST
Facebook
Twitter
WhatsAppTelegram

മഥുര : മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് മഥുര കോടതി. ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് സിവിൽ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ മഥുര കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണ ഭക്തർ എന്ന നിലയിൽ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം തങ്ങളുടെ മതപരമായ അവകാശങ്ങൾ കണക്കിലെടുത്ത് കേസുമായി മുന്നോട്ട് പോകാൻ അവകാശമുണ്ടെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.

ഷാഹി ഈദ്ഗാഹ് വിഷയവുമായി ബന്ധപ്പെട്ട് വിശദമായ വാദം കേൾക്കാമെന്ന് മഥുര ജില്ലാ കോടതി വിധിച്ചു. ജില്ലാ ജഡ്ജി രാജീവ് ഭാരതിയാണ് സിവിൽ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്.

ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച മസ്ജിദ് പൊളിച്ച് മാറ്റണമെന്ന ആവശ്യവുമായി ലക്‌നൗ സ്വദേശി രഞ്ജൻ അഗ്നിഹോത്രിയാണ് സിവിൽ കോടതിയെ സമീപിച്ചത്. എന്നാൽ 2020, സെപ്റ്റംബർ 30 ന് സിവിൽ കോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ മഥുര ജില്ലാ കോടതിയെ സമീപിച്ചത്. 2020 ഒക്ടോബർ 16 ന് മഥുര കോടതി ഹർജി സ്വീകരിച്ചു.

ശ്രീകൃഷ്ണ ഭൂമിയ്‌ക്ക് അവകാശപ്പെട്ട 13.37 ഏക്കർ സ്ഥലത്താണ് ഈ മസ്ജിദും നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മുഗൾ രാജാക്കന്മാർ ക്ഷേത്രങ്ങൾ ആക്രമിച്ച് പണിത പള്ളിയായതുകൊണ്ട് തന്നെ ഇത് അവിടെ നിന്നും പൊളിച്ച് നീക്കണമെന്നായിരുന്നു ആവശ്യം. പള്ളി സീൽ ചെയ്യണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഷാഹി ഈദ്ഗാഹിൽ വീഡിയോ സർവ്വേ നടത്തണമെന്നാവശ്യപ്പെട്ടും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ച് ഷാഹി ഈദ്ഗാഹിൽ വീഡിയോ സർവേ നടത്തണമെന്നാവശ്യപ്പെട്ട് മനീഷ് യാദവ്, മഹേന്ദ്ര പ്രതാപ് സിംഗ്, ദിനേശ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്.

Tags: mathuraShahi IdgahKrishna Janmabhoomi
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies