ഒന്ന് അറിഞ്ഞു പെയ്താൽ കൊച്ചി മുങ്ങും; ഉളുപ്പില്ലാതെ വികസനത്തിന് വോട്ട് ചോദിച്ച് എൽഡിഎഫും യുഡിഎഫും; കെ റെയിലിന് തിരക്ക് പിടിക്കുന്നവർ കൊച്ചിയിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് എ.എൻ രാധാകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്ന് അറിഞ്ഞു പെയ്താൽ കൊച്ചി മുങ്ങും; ഉളുപ്പില്ലാതെ വികസനത്തിന് വോട്ട് ചോദിച്ച് എൽഡിഎഫും യുഡിഎഫും; കെ റെയിലിന് തിരക്ക് പിടിക്കുന്നവർ കൊച്ചിയിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് എ.എൻ രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 04:21 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: 24 മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ കൊച്ചിയിലെ മിക്ക ഭാഗങ്ങളും വെളളത്തിനടിയിലാകും. പ്രധാന റോഡുകളും അതിനോട് ചേർന്ന കടകളും മുതൽ നഗരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും പിന്നെ വെള്ളത്തിലാണ്. ഓരോ തവണ വെളളം കയറിയിറങ്ങുമ്പോഴും ഇരട്ടി പണിയാണ്. വീട്ടുസാധനങ്ങൾ ഉൾപ്പെടെ സുരക്ഷിതമായി മാറ്റണം. വെളളമിറങ്ങിക്കഴിഞ്ഞാൽ തറയും സാധനങ്ങളും വൃത്തിയാക്കിയെടുക്കണം അങ്ങനെ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച ഇവരുടെ ജീവിതം വെളളത്തിലാകും.

വർഷങ്ങളുടെ പഴക്കമുളള ഈ വെളളക്കെട്ടിന് ഇതുവരെ ശാസ്ത്രീയ പരിഹാരമൊരുക്കാൻ കൊച്ചിയിലെ ജനപ്രതിനിധികൾക്കോ കോർപ്പറേഷനോ സാധിച്ചിട്ടില്ല. ഓരോ തവണ ജനരോഷമുയരുമ്പോഴും എന്തെങ്കിലും മുട്ടാന്യായം പറഞ്ഞ് അവർ തടിതപ്പും. ഇത്തവണ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ചൂടിനിടയ്‌ക്ക് നഗരം വെളളക്കെട്ടിലായത് രണ്ട് തവണയാണ്. അതിൽ രണ്ടാമത്തേതായിരുന്നു ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ തുടർച്ചയായി പെയ്ത മഴയിൽ സംഭവിച്ചത്.

തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി കോർപറേഷനിൽ ഉൾപ്പെട്ട പനമ്പള്ളി നഗറിൽ ഉൾപ്പെടെ ഈ വെളളക്കെട്ടിൽ ജനങ്ങൾ ദുരിതത്തിലായി. പനമ്പള്ളി നഗർ എൽ.ഐ.ജി ഹൗസിംഗ് കോളനിയിൽ വോട്ട് ചോദിക്കാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനോട് പ്രതീക്ഷ അസ്തമിച്ച നിലയിലാണ് വീട്ടമ്മമാർ ഉൾപ്പെടെ തങ്ങൾ നേരിടുന്ന ദുരിതം വിവരിച്ചത്.

കെ റെയിൽ ഉണ്ടാക്കാൻ തിരക്ക് പിടിക്കുന്ന ആളുകൾ കൊച്ചിയിലെ വെളളക്കെട്ടിന് ആദ്യം
പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു എ.എൻ രാധാകൃഷ്ണന്റെ പ്രതികരണം. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇതുപോലെ ജനങ്ങളോട് ഇന്നിറങ്ങി വോട്ട് ചോദിക്കാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

നഗരവികസനത്തിനുളള വിവിധ പദ്ധതികളിലായി കേന്ദ്രസർക്കാർ കൊച്ചിയുടെ വികസനത്തിന് പണം നൽകുന്നുണ്ട്. എന്നാൽ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി അത് വിനിയോഗിക്കേണ്ടത് സംസ്ഥാനമാണ്. നിരുത്തരവാദപരമായ അവസ്ഥയാണ് കാണുന്നതെന്നും എ.എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

പ്രദേശത്തെ വെളളക്കെട്ടിന്റെ കാരണവും എ.എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. രവിപുരത്ത് നിന്നും വെളളം കായലിലേക്ക് വിടാതെ വഴിതിരിച്ച് കനാലിലേക്ക് വിടുകയാണ്. അതുകൊണ്ടാണ് ഈ മേഖലയിൽ വെളളം കയറുന്നത്. കോർപ്പറേഷന്റെ താൽപര്യക്കാരെ സംരക്ഷിക്കാനാണ് ഇത്തരം നടപടിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും ചെയ്യുന്ന പാപങ്ങളുടെ ഭാരം മറ്റുളളവർ ഏറ്റെടുക്കേണ്ടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴുക്കുവെളളമായതിനാൽ കുളിക്കാനും വാ കഴുകാനും ഭക്ഷണം പാകം ചെയ്യാനും പോലും വെളളം എടുക്കാനാകുന്നില്ലെന്ന് താമസക്കാർ പറഞ്ഞു. അസോസിയേഷനുകൾ നൽകുന്ന ഭക്ഷണമാണ് കഴിക്കുന്നത്.

സ്മാർട്ട് സിറ്റി , അമൃത് തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ 1338 കോടി രൂപ 6 വർഷം മുൻപ് ലഭിച്ച നഗരമാണ് കൊച്ചി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കോടികളുടെ പദ്ധതികൾ നടപ്പാക്കാനും വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുന്നതിനും അവസരം ലഭിച്ചിട്ടും കിട്ടിയ പദ്ധതി കൃത്യമായി നടപ്പാക്കാതെ തുക ലാപ്‌സാക്കിയ നഗരഭരണം കൈയാളിയിരുന്ന യുഡിഎഫും, എൽഡിഎഫും ആണ് ഈ സ്ഥിതിക്ക് ഉത്തരവാദികളെന്ന് ബിജെപി നേതൃത്വവും
ചൂണ്ടിക്കാട്ടി.

Tags: AN radhakrishnanതൃക്കാക്കരThrikkakkara byelectionമഴകൊച്ചി
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies