'ടോൾ തരാൻ മനസ്സില്ല'; കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ സംഘർഷം സൃഷ്ടിച്ച് പോപ്പുലർഫ്രണ്ട്; ജീവനക്കാർക്ക് നേരെ അസഭ്യവർഷവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ടോൾ തരാൻ മനസ്സില്ല’; കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ സംഘർഷം സൃഷ്ടിച്ച് പോപ്പുലർഫ്രണ്ട്; ജീവനക്കാർക്ക് നേരെ അസഭ്യവർഷവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 04:59 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ടോൾ തങ്ങൾക്ക് ബാധകമല്ലന്ന വാദം ഉന്നയിച്ച് കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറഞ്ഞ പ്രവർത്തകർ ബൈപ്പാസിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. ഉന്നതപോലീസ് ഉദ്യേഗസ്ഥരടക്കം എത്തിയാണ് ഒടുവിൽ ഗതാഗതം പുനസ്ഥാപിച്ചത്.

പോപ്പുലർഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരം ജില്ലയിൽ നിന്ന് എത്തിയവരാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ടോൾ തങ്ങൾക്ക് ബാധകമല്ലന്ന വാദം ഉന്നയിച്ച് പ്രവർത്തകർ രംഗത്തെത്തിയതോടെ ജീവനക്കാരും പ്രവർത്തകരും തമ്മിൽ തർക്കമായി. ഇതോടെ പോപ്പുലർഫ്രണ്ട്  പ്രവർത്തകർ വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറയുകയായിരുന്നു.

മറ്റ് രാഷ്‌ട്രീയ പാർട്ടികാരിൽനിന്ന് ടോൾ ഈടാക്കുന്നില്ലന്നായിരുന്നു പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ വാദം. എന്നാൽ മറ്റ് രാഷ്‌ട്രീയ പാർട്ടികളും ടോൾ ഫീസ് നൽകാറുണ്ടെന്നും മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കുകയും, ജനശ്രദ്ധ പിടിച്ചുപറ്റുകയുമായിരുന്നു പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ ലക്ഷ്യമെന്നാണ് ജീവനക്കാർ പറയുന്നത്. തർക്കത്തെ തുടർന്ന് വാഹനങ്ങൾ ടോൾ ഗേറ്റിന് പിന്നിൽ കൂട്ടത്തോടെ നിർത്തിയിട്ടതോടെ ബൈപ്പാസിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

വിവരമറിഞ്ഞെത്തിയ പോലീസിനോടും പ്രവർത്തകർ തട്ടികയറിയതോടെ സംഘർഷാവസ്ഥയായി. പിന്നീട് എ.സി.പിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Tags: tollPFI
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies