ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ടോക്കിയോവിലേക്ക്; യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ രാഷ്ട്ര തലവന്മാരുമായി കൂടിക്കാഴ്ച നടത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ടോക്കിയോവിലേക്ക്; യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ രാഷ്‌ട്ര തലവന്മാരുമായി കൂടിക്കാഴ്ച നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി ചർച്ച നടത്തും. വിദേശ സന്ദർശനത്തിനായി മോദി 23ന് പുറപ്പെടും.

പ്രധാനമന്ത്രി പ്രവാസികളെ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്യും. ജപ്പാനിലെ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ‘ജപ്പാൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി 23, 24 തീയതികളിൽ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്ക് പോകും. യുഎസ് പ്രസിഡന്റ്, ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. അവിടെയുള്ള ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജാപ്പനീസ് ബിസിനസ് പ്രമുഖരുമായും ചർച്ച നടത്തും,” ക്വാത്ര വിശദീകരിച്ചു.

ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി നാലു രാഷ്‌ട്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ‘പ്രധാനമന്ത്രി ടോക്കിയോയിൽ വെച്ച് പുതിയ ഓസ്ട്രേലിയൻ നേതാവിനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഇരുവരും അവലോകനം ചെയ്യും. ഈ വർഷം മാർച്ചിലാണ് രണ്ട് രാഷ്‌ട്ര നേതാക്കളും തമ്മിലുളള അവസാനത്തെ ഉഭയകക്ഷി യോഗം നടന്നത്.

പ്രധാനമന്ത്രി ഒരു ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയും ടോക്കിയോയിൽ ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ക്വാഡ് ഉച്ചകോടിയും ഉഭയകക്ഷി ചർച്ചകളും 24 ന് നടക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി വ്യാപാരം, നിക്ഷേപം, ശുദ്ധമായ ഊർജ്ജം, വടക്കുകിഴക്കൻ മേഖലയിലെ സഹകരണം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം ചർച്ചയാകും.

മോദി-ബൈഡൻ ഉഭയകക്ഷി കൂടിക്കാഴ്ചയും 24ന് നടക്കും. ‘വരാനിരിക്കുന്ന ക്വാഡ് ഉച്ചകോടി, ഇൻഡോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള സമകാലിക ആഗോള പ്രശ്നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറാൻ നേതാക്കൾക്ക് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിർണായക സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, വാക്‌സിൻ വിതരണം, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ വർഷം രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പുകളുടെ പുരോഗതി ക്വാഡ് ഉച്ചകോടി അവലോകനം ചെയ്യാൻ സാധ്യതയുണ്ട്. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം പോലുള്ള വിഷയങ്ങളും ഉച്ചകോടി ചർച്ച ചെയ്യും.

 

Tags: Narendra ModiUSQuad summit
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies