ആലപ്പുഴ: സംഘ ശക്തി വിളിച്ചോതി ആലപ്പുഴയിൽ ബജ്രംഗ്ദളിന്റെ ശൗര്യറാലി. ആയിരക്കണക്കിന് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്. നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ലയിൽ റാലി സംഘടിപ്പിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമെന്ന നിലയിലാണ് ബജ്രംഗ്ദൾ ശൗര്യറാലി സംഘടിപ്പിച്ചത്.
മതതീവ്രവാദികൾക്കും, രാഷ്ട്ര വിരുദ്ധ ശക്തികൾക്കും മുന്നിൽ കീഴടങ്ങില്ലെന്ന ആഹ്വാനവുമായാണ് ബജ്രംഗ്ദളിന്റെ നേതൃത്വത്തിൽ ശൗര്യറാലി സംഘടിപ്പിച്ചത്. ഇരുചക്ര റാലിയിൽ ആയിരക്കണക്കിന് ബജ്രംഗ്ദൾ പ്രവർത്തകർ പങ്കെടുത്തു. ആലപ്പുഴ എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ നിന്നായിരുന്നു റാലി ആരംഭിച്ചത്. എസ്ഡിപിഐ ശക്തികേന്ദ്രമായ മണ്ണഞ്ചേരിവരെ സഞ്ചരിച്ച റാലി അവിടെ നിന്നും തിരികെ എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.വിവിധ സംഘപരിവാർ സംഘടനകളുടെ നേതാക്കൾ റാലിയ്ക്ക് നേതൃത്വം നൽകി.
ശക്തമായ പോലീസ് സുരക്ഷയിൽ ആയിരുന്നു റാലി നടന്നത്. റാലി കടന്ന് പോകുന്ന മേഖലകളിൽ എല്ലാം പഴുതടച്ചുള്ള സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
Comments