ഹിജാബ് ധരിച്ചെത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ കൈയ്യോടെ പിടികൂടി കടയുടമ. ആഭരണക്കടയിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന യുവതിയുടെ സിസിടിവി വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. തോക്ക് ചൂണ്ടിക്കൊണ്ട് യുവതി ഭീഷണി മുഴക്കിയതിന് പിന്നാലെ അവരെ കടന്നാക്രമിക്കുന്ന യുവാവിനെയും വീഡിയോയിൽ കാണാം.
ആഭരണക്കടയിൽ ഹിജാബ് ധരിച്ചെത്തിയ യുവതി ഏറെ നേരം ആഭരണങ്ങൾ നോക്കുകയും അത് തിരഞ്ഞെടുക്കുകയും ചെയ്യുന്നത് കാണാം. എന്നാൽ പെട്ടെന്ന് ഇവർ കവറിൽ നിന്ന് തോക്കെടത്ത് ഉടമയ്ക്ക് നേരെ ചൂണ്ടി. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണിയായിരുന്നു അത്.
എന്നാൽ സംഭവം പെട്ടെന്ന് തന്നെ മനസിലാക്കിയ കടയുടമ അവരുടെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് അവരെ ഹിജാബിൽ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. തുടർന്ന് ഇയാൾ യുവതിയെ പിടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്.
മുംബൈയിലെ വിരാരിലാണ് സംഭവം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ യുവതി ബാർ ഗേൾ ആണെന്നും വിവരമുണ്ട്. യുവതി ചൂണ്ടിയത് വ്യാജ തോക്കാണെന്നാണ് കണ്ടെത്തൽ.
Comments