വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വിവിധഭാഷാ തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ദുർഗ പ്രസാദ്, തുളസി റാം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ പാലത്തിൽ നിന്ന് തെറിച്ച് പുഴയിൽ വീണ തുളസീറാമിന്റെ മൃതദേഹം ഫയർഫോഴ്സ് എത്തിയാണ് കണ്ടെടുത്തത്. വയനാട് മെഡിക്കൽ കോളിജിൽ വെച്ച് ദുർഗ പ്രസാദും മരിക്കുകയായിരുന്നു.
തോണിച്ചാൽ സ്വദേശികളായ അമൽ, ടോബിൻ എന്നിവരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ടോബിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments