ലാലേട്ടന്റെ വീടിന് അലങ്കാരമായി ഇനി വിശ്വരൂപം ശിൽപവും; ഗിന്നസ് ലക്ഷ്യമിടുന്ന കലാസൃഷ്ടിയിൽ കൊത്തിയെടുത്തത് 400-ഓളം കഥാപാത്രങ്ങളെ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാലേട്ടന്റെ വീടിന് അലങ്കാരമായി ഇനി വിശ്വരൂപം ശിൽപവും; ഗിന്നസ് ലക്ഷ്യമിടുന്ന കലാസൃഷ്ടിയിൽ കൊത്തിയെടുത്തത് 400-ഓളം കഥാപാത്രങ്ങളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 09:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ വീടിന് അലങ്കാരമാകാൻ വിശ്വരൂപ ശിൽപം. ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത ശിൽപത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ശിൽപികൾ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശിൽപം നടൻ മോഹൻലാലിന്റെ വീടിന്റെ അലങ്കാരമാകും.

വർഷങ്ങൾക്ക് മുമ്പ് ആറ് അടി ഉയരത്തിൽ തടിയിൽ പണിത വിശ്വരൂപം നടൻ മോഹൻ ലാൽ വാങ്ങിയിരുന്നു. തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരമാണ് വലിയ ശിൽപം പണിതിരിക്കുന്നത്. അതിമനോഹരമായ വിശ്വരൂപ ശിൽപം ജൂൺ മാസം ആദ്യം മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിക്കുമെന്ന് ശിൽപികളായ നാഗപ്പനും സംഘവും അറിയിച്ചു.

12 അടി ഉയരത്തിൽ തടിയിൽ തയാറാക്കിയ ശിൽപമാണിത്. ഇതിന് ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനുമാണുള്ളത്. ചുറ്റും ദശാവതാരവും കൊത്തിയെടുത്തിട്ടുണ്ട്. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് ശിൽപം തയ്യാറാക്കിയത്. വെള്ളാറിലെ കലാഗ്രാമമാണ് ക്രാഫ്റ്റ് വില്ലേജ്.

മൂന്നര വർഷത്തെ കഠിനാധ്വാനത്തിന് ഒടുവിലാണ് ശിൽപത്തിന്റെ പണി പൂർത്തിയായിരിക്കുന്നത്. വെള്ളാർ നാഗപ്പനും മറ്റ് 8 ശിൽപികളുമടങ്ങിയ സംഘമാണ് സൃഷ്ടിക്ക് പിന്നിൽ. ശിൽപ പീഠത്തിൽ ഏകദേശം 400-ഓളം കഥാപാത്രങ്ങളുണ്ടെന്നാണ് നാഗപ്പൻ പറയുന്നത്. കാളിയമർദനവും കൃഷ്ണനും ഗോപികമാരും രൂപകൽപനയിൽ അടങ്ങിയിരിക്കുന്നു. വിശ്വരൂപത്തിന് താഴെ ഗീതോപദേശം, ചൂതാട്ടം, ശരശയ്യയിലെ ഭീഷ്മർ, പാഞ്ചാലി വസ്ത്രാക്ഷേപം തുടങ്ങിയവയെല്ലാം കൊത്തിയെടുത്തിട്ടുണ്ട്.

രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജയൻ, സജി, ഭാഗ്യരാജ്, സോമൻ, ശിവാനന്ദൻ, കുമാർ എന്നിവരാണ് നാഗപ്പനെ കൂടാതെ വിശ്വരൂപത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ശിൽപികൾ.

 

 

Tags: mohanlalViswaroopam sculpture
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies