കൊച്ചി: പ്രതിഷേധ പ്രകടനത്തിനിടെ ഹൈക്കോടതിക്ക് എതിരെ പരിഹാസവുമായി പോപ്പുലർ ഫ്രണ്ട് . ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം. പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളാണ് കോടതി അലക്ഷ്യ പരാമർശവുമായി രംഗത്തെത്തിയത്.
പോപ്പുലർ ഫ്രണ്ട് റാലിക്കിലെ ഹിന്ദു ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ കൊലവിളി ഉയർത്തി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. കുട്ടിക്ക് മുദ്രാവാക്യങ്ങൾ ആരും പഠിപ്പിച്ചുകൊടുത്തതല്ലെന്നും തനിയെ പഠിച്ചതെന്നുമാണ് പോലീസിന് ഇയാൾ നൽകിയ മൊഴി.
കഴിഞ്ഞ ശനിയാഴ്ചയാണ് റാലിയിൽ കുട്ടി മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പള്ളുരുത്തിയിൽ താമസിക്കുന്ന കുടുംബം ഒളിവിൽ പോകുകയായിരുന്നു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയെയും കുടുംബത്തെയും പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഒളിവിൽ താമസിപ്പിച്ചതാരാണെന്നും , ഭീകര സംഘടനകളുമായി കുടുംബത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന.
Comments