പത്തുവയസുകാരന്റെ കൊലവിളി മുദ്രാവാക്യം; കുട്ടിയുടെ അച്ഛനടക്കം 4 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തുവയസുകാരന്റെ കൊലവിളി മുദ്രാവാക്യം; കുട്ടിയുടെ അച്ഛനടക്കം 4 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 08:59 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അഷ്‌കർ അലിയും എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളുമടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.ആലപ്പുഴ സൗത്ത
പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 24 ആയി.

ഇന്ന് രാവിലെയോടെയാണ് കുട്ടിയുടെ പിതാവ് കസ്റ്റഡിയിലായത്.സംഭവ ശേഷം കുട്ടിയും കുടുംബവും ഒളിവിൽ ആയിരുന്നു. ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തത്.സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇവരെ അന്വേഷിച്ച് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ രാവിലെ അഷ്‌കർ അലി മാത്രം പള്ളുരുത്തിയിലെ വീട്ടിൽ എത്തുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പോപ്പുലർഫ്രണ്ട് റാലിയിൽ അഷ്‌കറിന്റെ 10 വയസ്സുള്ള മകൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഹിന്ദുക്കളോട് ശേഷ ക്രിയകൾക്കായി അരിയും മലരും വാങ്ങാനും, ക്രിസ്ത്യാനികളോട് കുന്തിരിക്കം വാങ്ങാനുമായിരുന്നു ആഹ്വാനം. ഈ മുദ്രാവാക്യം കൂടെയുണ്ടായിരുന്ന മറ്റ് പ്രവർത്തകർ ഏറ്റുചൊല്ലുകയും ചെയ്തിരുന്നു. 10 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയ്‌ക്ക് മുദ്രാവാക്യം മറ്റാരോ പഠിപ്പിച്ച് കൊടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കും.

വിദ്വേഷ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 24 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. റാലി സംഘടിപ്പിച്ചവരാണ് ഇവർ. നേരത്തെ കുട്ടിയെ തോളിലെടുത്ത് നടന്നിരുന്ന ആളെയും പിടികൂടിയിരുന്നു.പോപ്പുലർ ഫ്രണ്ട് മരട് മണ്ഡലം സെക്രട്ടറി നിയാസ്, പള്ളുരുത്തി മണ്ഡലം ഭാരവാഹികളായ ഷമീർ, സുധീർ എന്നിവരെയുടെയും അറസ്റ്റും രേഖപ്പെടുത്തി.

Tags: Popular front Rally
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies