പൂനെ – കന്യാകുമാരി എക്സ്പ്രസ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും. പൂനെ ജംഗ്ഷനിൽ നിന്ന് വെള്ളിയാഴ്ച (27.05.22ന്) പുറപ്പെട്ട കന്യാകുമാരി പ്രതിദിന (16381) ജയന്തി ജനത എക്സ്പ്രസ് ഇന്ന് (29.05.22) ആലപ്പുഴ വഴിയാകും സർവീസ് നടത്തുക.
ഏറ്റുമാനൂർ – കോട്ടയം – ചിങ്ങവനം പാതയിരിട്ടിപ്പിക്കൽ അവസാനഘട്ട പ്രവർത്തികൾക്കായുള്ള ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ യാണ് അഞ്ച് മണിക്കൂർ വൈകിയോടുന്ന പൂനെ – കന്യാകുമാരി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചവിടുന്നത്.
ഈ ട്രെയിനിന് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഇന്ന് എറണാകുളത്തിനും കായംകുളത്തിനും ഇടയിൽ ആലപ്പുഴ വഴി സർവീസ് വഴിതിരിച്ചുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്ന ട്രെയിനുകൾ.
സിൽച്ചർ – തിരുവനന്തപുരം എക്സ്പ്രസ്(12508)
ന്യൂഡൽഹി- തിരുവനന്തപുരം കേരളാ എക്സ്പ്രസ്(12626)
തിരുവനന്തപുരം- ന്യൂഡെൽഹി കേരളാ എക്സ്പ്രസ്(12625)
ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ്(16526).
കന്യാകുമാരി- ബംഗളൂരു ഐലന്റ് എക്സ്പ്രസ്(16525)
ലോക്മാന്യ തിലക് – കൊച്ചുവേളിഎക്സ്പ്രസ്(22113)
കന്യാകുമാരി – പൂനെ എക്സ്പ്രസ്(16382)
മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649)
കൊച്ചുവേളി- ലോക്മാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്(12202)
നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്( 12659).
Comments