ധീരസൈനികന് കണ്ണീരോടെ വിട പറഞ്ഞ് നാട്: ഔദ്യോഗിക ബഹുമതികളോടെ ഷെെജലിനെ ഖബറടക്കി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധീരസൈനികന് കണ്ണീരോടെ വിട പറഞ്ഞ് നാട്: ഔദ്യോഗിക ബഹുമതികളോടെ ഷെെജലിനെ ഖബറടക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 07:42 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : ലഡാക്കിൽ സൈനിക വാഹനം മറിഞ്ഞുള്ള അപകടത്തിൽ മരിച്ച ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ ഭൗതികശരീരം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി. അങ്ങാടി മുഹയദീൻ ജുമാഅത്ത് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. രാജ്യ സേവനത്തിനിടെ മരണമടഞ്ഞ സൈനികനെ ഒരുനോക്കു കാണാൻ മലപ്പുറം പരപ്പനങ്ങാടിയിൽ ആയിരങ്ങളാണ് തടിച്ചുകൂടിത്. ടെറിട്ടോറിയൽ ആർമിയുടെ മദ്രാസ് റെജിമെന്റ് ഷൈജലിന് ആദരം അർപ്പിച്ചു.

ഇന്ന് രാവിലെ 10 മണിയോടെ എയർ ഇന്ത്യ വിമാനത്തിലാണ് ഷൈജലിന്റെ ഭൗതികശരീരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് രാവിലെ പതിനൊന്നോടെ തിരൂരങ്ങാടി യതീം ഖാനയിൽ (പിഎസ്എംഒ കോളേജ് ക്യാമ്പസ് ) ഭൗതികശരീരം പൊതുദർശനത്തിനായി എത്തിച്ചു. അദ്ധ്യാപകരും സുഹൃത്തുക്കളും അന്ത്യോപചാരം അർപ്പിച്ചു. ഒരു മണിയോടെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിച്ചു. ഗാർഡ് ഓഫ് ഓണറിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ ഷൈജലിന്റെ മൃതദേഹം സംസ്‌കരിച്ചു.

20 വർഷമായി രാജ്യസേവനം നടത്തിവരികയായിരുന്നു ഷൈജൽ. നീണ്ട കാലം ഗുജറാത്ത് ക്യാമ്പിൽ ഹവീൽദാറായിരുന്ന അദ്ദേഹത്തിന് അടുത്തിടെയാണ് കശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ ഷൈജൽ നാട്ടിൽ എത്തിയിരുന്നു. തിരികെ പോയത് ഗുജറാത്തിലേക്കാണ്. അവിടെ നിന്നാണ് കശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. ഷൈജലിന്റെ വിയോഗം നാടിനെ മുഴുവൻ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച, ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് മുഹമ്മദ് ഷൈജൽ അടക്കം എഴ് സൈനികർ മരിച്ചത്. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Tags: Accidentladakh accident
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies