ന്യൂഡൽഹി; 2021 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ നാലു റാങ്കുകൾ പെൺകുട്ടികൾ നേടി. അങ്കിത അഗർവാൾ,ഗമനി സിംഗ്ല എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ഐശ്വര്യ വർമയ്ക്കാണ് നാലാം റാങ്ക്.
21 ാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശി ദിലീപ് പി കൈനിക്കരയാണ് മലയാളികളിൽ ഒന്നാമതെത്തിയത്. ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിൻ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു (76), തുടങ്ങിയവരാണ് ആദ്യ നൂറിൽ ഇടം പിടിച്ച മലയാളി സാന്നിധ്യം. 685 പേർ യോഗ്യത നേടി.
സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തിന്റെ വികസനത്തിന്റെ നിർണായക ഘട്ടത്തിൽ പങ്കാളികളാകുന്ന യുവാക്കൾക്ക് അഭിനന്ദനങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
Comments