ലണ്ടൻ : ഒന്നാം ലോകമഹായുദ്ധ കാലത്ത് നിർമ്മിച്ച ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് കണ്ടെത്തി. യുകെയിലെ വടക്കൻ അയർലാന്റിലെ ബീച്ചിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഒരു കുട്ടിയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്.
ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന WWW1 മിൽസ് ബോംബ് ഗ്രനേഡാണിതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഗ്രനേഡ് ക്രോഫോർഡ്സ്ബേൺ കൺട്രി പാർക്കിലേക്ക് കൊണ്ടുപോയി നിർവീര്യമാക്കി.
ഇത് പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ള ഒരു ലൈവ് ഗ്രനേഡായിരുന്നു. ഗ്രനേഡ് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയും ചെയ്ത യുവാവിന് വലിയ നന്ദിയെന്ന് പോലീസ് അറിയിച്ചു.
Comments