മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 06:33 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : പ്രശസ്ത ബോളവുഡ് ഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയവസായിരുന്നു. കൊൽക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കൊൽക്കത്ത നസറുൾ മഞ്ചിൽ ഒരു കോളജിൽ പരിപാടി അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ഹോട്ടൽ മുറിയുടെ ഗോവണിപ്പടിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.

കൊൽക്കത്തയിൽ അദ്ദേഹത്തിന് രണ്ട് ഷോകൾ ഉണ്ടായിരുന്നു. കൊൽക്കത്ത ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങൾ അദ്ദേഹം മണിക്കൂറുകൾക്ക് മുൻപ് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1990 കളുടെ അവസാനത്തിൽ വലിയ ഹിറ്റായി മാറിയ ‘പാൽ’, ‘യാരോൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദം നൽകിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം പാൽ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതൽ, അദ്ദേഹം പിന്നണി ഗാനരംഗത്തും സജീവമായിരുന്നു. മലയാളത്തിൽ നിന്ന് പോയി ബോളിവുഡിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഗായകൻ കൂടിയാണ് അദ്ദേഹം. പുതിയ മുഖം എന്ന ചിത്രത്തിലെ പ്രശസ്ത ഗാനത്തിനും അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

കെകെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ”കെ കെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ വിയോഗത്തിൽ വളരെ ദുഃഖിതനാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഹൃദയസ്പർശിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. കെകെയുടെ പാട്ടുകളിലൂടെ നാം എന്നും അദ്ദേഹത്തെ ഓർക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.” പ്രധാനമന്ത്രി കുറിച്ചു.

Tags: Narendra ModiDeathcondolenceskk
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies