ഇടുക്കി: ഉപ്പുതുറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നാല് പേർ അറസ്റ്റിൽ. ഉപ്പുതുറ സ്വദേശികളായ അഖിൽ രാധാകൃഷ്ണൻ , അനന്ദു രാജൻ, കാഞ്ചിയാർ സ്വദേശി വിഷ്ണു ബിജു, കരിന്തരവ് സ്വദേശി കിരൺ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
17 കാരിയായ പെൺകുട്ടിയെ ഒന്നര വർഷത്തോളമാണ് പ്രതികൾ ചേർന്ന് പീഡിപ്പിച്ചത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പെൺകുട്ടി പ്രതികളുമായി പരിചയത്തിലായത്. തുടർന്ന് സൗഹൃദം നടിച്ച് പെൺകുട്ടിയെ നാലംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. അടുത്തിടെ പെൺകുട്ടി ഗർഭിണിയായി. ഇക്കാര്യം പെൺകുട്ടി പ്രതികളെ അറിയിച്ചു. എന്നാൽ ഇവർ കയ്യൊഴിഞ്ഞു. ഇതോടെ പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.
Comments