ചണ്ഡീഗണ്ഡ്: രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും. തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്,ഒഡീഷയിലെ ബ്രജ് രാജ് നഗർ തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കും.
ചമ്പാവതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പുഷ്കർ സിംഗ് ധാമിയ്ക്ക് വിജയം അനിവാര്യമാണ്.വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് ധാമി വോട്ടണ്ണലിന് മുൻപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചമ്പാവതിൽ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്തോറി, പുഷ്കർ സിങ് ധാമിക്കായി എംഎൽഎ സ്ഥാനം രാജി വച്ചിരുന്നു.
കോൺഗ്രസ് നേതാവ് നിർമല ഗെഹ്തോറി,സമാജ്വാദി പാർട്ടിയിലെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർത്ഥി ഹിമാഷു ഗഡ്കോട്ടി എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ഒഡിഷയിലെ ബ്രജ് രാജ് നഗറിൽ, ബിജു ജനതാദൾ എംഎൽഎ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്
Comments