അമൃത്സർ: പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി. പ്രധാനപ്പെട്ട അഞ്ച് കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നു. പഞ്ചാബിൽ കോൺഗ്രസിന്റെ മന്ത്രിസഭാംഗങ്ങളായിരുന്ന ഗുർപ്രീത് സിംഗ് കംഗാർ, ബൽബിർ സിംഗ് സിദ്ധു, രാജ് കുമാർ വെർക, സുന്ദർ ഷാം അറോറ, മുൻ എംഎൽഎ കേവാൾ സിംഗ് ധില്ലോൺ എന്നിവരാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
മുൻ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ സുനിൽ ജാഖർ പാർട്ടി വിട്ടതിന് പിന്നാലെയാണ് നീക്കം. സുനിൽ ജാഖർ കഴിഞ്ഞ മാസമാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഇന്ന് ചണ്ഡിഗഡിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
പാർട്ടി വിട്ട ബൽബിർ സിംഗ് സിദ്ധു മൂന്ന് തവണ മൊഹാലിയിൽ നിന്നുള്ള എംഎൽഎ ആയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മുൻ പഞ്ചാബ് സർക്കാരിലെ ആരോഗ്യമന്ത്രിയുമായിരുന്നു ബൽബിർ സിദ്ധു. ബിജെപിയിലേക്ക് ചേർന്ന ഗുർപ്രീത് സിംഗ് കംഗാർ മുന്ന് തവണ കോൺഗ്രസ് എംഎൽഎയായിരുന്നു. രാംപൂര ഫൂലിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്നു അദ്ദേഹം. കൂടാതെ പഞ്ചാബ് സർക്കാരിന്റെ റെവന്യൂ വകുപ്പിലും മന്ത്രിപദം അനുഷ്ഠിച്ചിട്ടുണ്ട്.
Comments