ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മിസൈൽ പരീക്ഷണം യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മിസൈൽ പരീക്ഷണം യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 11:04 am IST
Facebook
Twitter
WhatsAppTelegram

സിയോൾ: ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ദക്ഷിണ കൊറിയൻ അതിർത്തിയിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്.

സമുദ്രത്തിലേയ്‌ക്ക് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചു. സാമ്പത്തിക ഉപരോധങ്ങൾ നേരിടുന്നതിനിടയിലും രാ​ജ്യത്തെ ആയുധശേഖരം ഇരട്ടിയായി വർദ്ധിപ്പിക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നത്. പ്യോങ്‌യാങ്ങിലെ സുനാൻ മേഖലയിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് ഉത്തര കൊറിയ തങ്ങളുടെ മിസൈൽ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ തൊടുത്ത എട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയൻ സൈന്യം അവകാശപ്പെടുന്നു. ഏകദേശം 30 മിനിറ്റോളം വിക്ഷേപണങ്ങൾ നടന്നതായും ദക്ഷിണ കൊറിയൻ സൈന്യം ആരോപിച്ചു.

ദക്ഷിണ കൊറിയയും അമേരിക്കയും 100,000 ടൺ ആണവോർജ്ജ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗനെ ഉൾപ്പെടുത്തി കൊണ്ടുള്ള ത്രിദിന അഭ്യാസങ്ങൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പരീക്ഷണം. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് യൂൻ സുക്-യോൾ അധികാരമേറ്റതിന് ശേഷം നടന്ന സഖ്യകക്ഷികളുടെ ആദ്യത്തെ സംയുക്ത സൈനിക അഭ്യാസമായിരുന്നു ഇത്. മാത്രമല്ല, 2017 ന് ശേഷം വിമാനവാഹിനിക്കപ്പൽ ഉൾപ്പെട്ട ആദ്യ സൈനിക അഭ്യാസം കൂടിയാണിത്.

എന്നാൽ സംയുക്ത അഭ്യാസങ്ങൾക്കെതിരെ ഉത്തര കൊറിയ പ്രതിഷേധിച്ചു. അധിനിവേശത്തിനുള്ള പരിശീലനമാണിതെന്നും ഉത്തര കൊറിയ ആരോപിച്ചു. ലോകമൊട്ടാകെയുള്ള കൊറോണ വ്യാപനത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും ദീർഘകാലമായി പ്രവർത്തനരഹിതമായിരുന്ന ആണവ റിയാക്ടറിന്റെ നിർമ്മാണം ഉത്തര കൊറിയ പുനരാരംഭിച്ചതായുള്ള ഉപഗ്രഹ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇതിനെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.

Tags: North KoreaUSsouth koreaballistic missile
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies