തിരുവനന്തപുരം: തനിക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള വാർത്തകൾ വ്യാജമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയുണ്ടെന്നും എന്നാൽ കൊറോണയല്ലെന്നും മന്ത്രി പറഞ്ഞു.
രണ്ടു തവണ ആർടിപിസിആർ പരിശോധന നടത്തിയപ്പോഴും കൊറോണ നെഗറ്റീവ് ആയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാവുമെന്ന് കണ്ടതുകൊണ്ടാണ് വിശദീകരണം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വൈറൽ പനി ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അതിനാൽ പെതുപരിപാടികൾ റദ്ദാക്കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.രോഗവിവവരം തിരക്കി നിരവധി പേർ വിളിച്ചെന്നും എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുകയാണെന്നും മന്ത്രി കുറിച്ചു. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം സംസ്ഥാനത്ത് കൊറോണ ആശങ്ക വീണ്ടും ഉയരുകയാണ് .ഇന്നലെ 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11.39 ശതമാനമാണ് ടിപിആർ നിരക്ക്. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് കൊറോണബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊറോണ വീണ്ടും പിടിമുറുക്കുന്നത്.
Comments