കണ്ണൂർ: പാനൂരിൽ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴു. എലങ്കോട് മീഞ്ചറയിൽ രവീന്ദ്രനാണ് മീനിൽ നിന്നും പുഴുവിനെ കിട്ടിയത്. സംഭവത്തിൽ രവീന്ദ്രൻ പോലീസിനും ആരോഗ്യവിഭാഗത്തിനും പരാതി നൽകി.
കഴിഞ്ഞ ദിവസം വാങ്ങിയ ചൂര മീനിൽ ആണ് പുഴുവിനെ കണ്ടത്. പൂക്കോത്തെ കടയിൽ നിന്നുമാണ് രവീന്ദർ മീൻ വാങ്ങിയത്. വീട്ടിൽ കൊണ്ടുവന്ന് നോക്കിയപ്പോൾ മീൻ പഴകിയതാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് മീൻ മുറിച്ചു നോക്കി. അപ്പോഴാണ് വെളുത്ത നിറത്തിലുള്ള പുഴുക്കളെ കണ്ടത്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വ്യാപകപരിശോധന നടന്നുവരികയാണ്. ഇതിനിടെയാണ് മീനിൽ നിന്നും പുഴുവിനെ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ 20,000 കിലോയോളം മത്സ്യമാണ് അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചത്.
Comments