കാലാവസ്ഥാ സംരക്ഷണത്തിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടുന്ന അമേരിക്കൻ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് പരിസ്ഥിതി മന്ത്രാലയം; 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അവസാനത്തേതെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലാവസ്ഥാ സംരക്ഷണത്തിൽ ഇന്ത്യയെ താഴ്‌ത്തിക്കെട്ടുന്ന അമേരിക്കൻ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് പരിസ്ഥിതി മന്ത്രാലയം; 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അവസാനത്തേതെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 01:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന പ്രവർത്തനത്തിൽ ഇന്ത്യയെ തരംതാഴ്‌ത്തി അമേരിക്കൻ സ്ഥാപനം. ശക്തമായ പ്രതികരണമാണ് ഇന്ത്യ റിപ്പോർട്ടിനെതിരെ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിശക്തമായ പരിസ്ഥിതി രക്ഷാ പ്രവർത്തനങ്ങളെ കണ്ടില്ലെന്ന നടിക്കുന്ന അമേരിക്കൻ സ്ഥാപന റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് ഇന്ത്യൻ പാരിസ്ഥിതിക മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ ഇന്ത്യയെ 180 രാജ്യങ്ങളുടെ പട്ടികയിൽ അവസാനത്തേതായിട്ടാണ് ഉൾപ്പെടുത്തിയത്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാന വിഷയത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലും ഇന്ത്യ ഏറെ മുന്നോട്ടു പോയി ക്കഴിഞ്ഞു. ആഗോള ഉച്ചകോടിയിൽ ഇന്ത്യ അവതരിപ്പിച്ച റിപ്പോർട്ടുകൾ നിലവിലുണ്ട്. ഇന്ത്യയെ തരംതാഴ്‌ത്താൻ തികച്ചും അശാസ്ത്രീയമായ പഠന രീതികളാണ് ഉപയോഗിച്ചതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രതികരിച്ചു.

അമേരിക്കൻ സ്ഥാപനമായ യേൽ സെന്റർ ഫോർ എൻവയോൺമെന്റൽ ലോ ആന്റ് പോളിസിയും കൊളംബിയ സർവ്വകലാശാലയുടെ എർത്ത് സയൻസ് ഇൻഫർമേഷൻ നെറ്റ് വർക്കും സംയുക്തമായാണ് പഠനം നടത്തിയതെന്നാണ് അവകാശപ്പെടുത്തത്. 11 മേഖല കളിലെ 40 പ്രവർത്തനങ്ങളാണ് ഓരോ രാജ്യത്തിന്റേതായി വിലയിരുത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയുടെ വിശാലമായ ഭൂപ്രദേശത്തിന്റെ യഥാർത്ഥ വസ്തുതകൾ ഒന്നും പരിഗണിച്ചിട്ടില്ല. വിവിധ നഗരങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങൾ വിലയിരുത്താതെ നടത്തിയ റിപ്പോർട്ടിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു. കാർബൺ പുറന്തള്ളുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2050ൽ എന്തായിരിക്കും അവസ്ഥയെന്നത് കഴിഞ്ഞ 10 വർഷത്തെ ലഭ്യമായ കണക്ക് പ്രകാരമാണെന്ന വാദം ഇന്ത്യ തളളി. ഊഹിച്ചല്ല 130 കോടി ജനസംഖ്യയുള്ള രാജ്യത്തെ വിലയിരുത്തേണ്ടത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലു ണ്ടായ മുന്നേറ്റം അത്ഭുതകരമാണ്. സൗരോർജ്ജ രംഗത്ത് ലോകത്തിന് മാതൃകയാണ്. വിവിധ രാജ്യങ്ങളെ ആ മേഖലയിൽ സാങ്കേതികമായും സഹായിക്കുന്നു. ഊർജ്ജ ഉപഭോഗത്തിൽ വാഹനങ്ങളും വ്യവസായങ്ങളും വരുത്തിയ മാറ്റവും പരാമർശിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.

അന്തരീക്ഷത്തിലെ കാർബൺ കുറയ്‌ക്കാൻ സഹായിക്കുന്നതിലെ പ്രധാന ഘടകം വനങ്ങളാണ്. ഇന്ത്യയിൽ വനങ്ങളുടെ വിസ്തൃതി ലോകത്തിലെ മറ്റ് ഏതു രാജ്യത്തേക്കാളും വർദ്ധിച്ചിരിക്കുകയാണ്. വനവൽക്കരണ രംഗത്ത് ഗ്രാമനഗര മേഖലകളിൽ വലിയ മാറ്റമാണ് സംഭവിച്ചതെന്നും എന്തുകൊണ്ട് പഠനത്തിൽ ഉൾപ്പെടുത്തിയില്ലെന്നതിന് അന്താരാഷ്‌ട്ര തലത്തിൽ ഉത്തരം പറയണമെന്നും പരിസ്ഥിതി മന്ത്രാലയം പറഞ്ഞു.

Tags: INDIA-USindia environment
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies