കൊടുവാളും പെട്രോളും വാങ്ങി; വെട്ടിയ ശേഷം കത്തിക്കാനും പദ്ധതിയിട്ടു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടുവാളും പെട്രോളും വാങ്ങി; വെട്ടിയ ശേഷം കത്തിക്കാനും പദ്ധതിയിട്ടു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 10:30 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : നാദാപുരത്ത് കോളേജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയും സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്ന് യുവാവ് മൊഴി നൽകി. പെൺകുട്ടിയെ കൊന്നശേഷം മരിക്കാൻ തയ്യാറായാണ് വന്നതെന്നും പ്രതി വെളിപ്പെടുത്തി. മൊകേരി മുറവശ്ശേരി എച്ചിത്തറേമ്മൽ റഫ്‌നാസ് (22) കഴിഞ്ഞ ദിവസമാണ് പോലീസിന്റെ പിടിയിലായത്. വെട്ടേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കല്ലാച്ചി ഹൈടെക് ആർട്‌സ് ആൻഡ് സയൻസ് കോളേജ് ബി.കോം. വിദ്യാർത്ഥിനി പേരോട് തട്ടിൽ നഈമയെ (21) ആണ് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ റഫ്‌നാസ് സ്വന്തം കൈ ഞരമ്പ് മുറിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ രാത്രി ഡിസ്ചാർജ് ചെയ്തു. തുടർന്ന് പോലീസ് ഇയാലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കല്ലാച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ റഫ്‌നാസും നഈമയും ഒരുക്ലാസിലാണ് പ്ലസ് ടു പഠിച്ചത്. പ്രണയാഭ്യർഥനയുമായി ഇയാൾ നിരന്തരം പെൺകുട്ടിയെ ശല്യംചെയ്തിരുന്നു. ഇത് രൂക്ഷമായതോടെ നഈമ യുവാവിന്റെ നമ്പർ ബ്ലോക്ക് ചെയ്തു. ഇയാൾ വേറെ നമ്പറിൽ നിന്നും വിളിച്ചെങ്കിലും പെൺകുട്ടി സംസാരിക്കാൻ തയ്യാറായില്ല. തുടർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്.

കക്കട്ടിലെ ഒരുകടയിൽ നിന്നാണ് ബുധനാഴ്ച രാത്രി കൊടുവാൾ വാങ്ങിയത്. വട്ടോളി, കല്ലാച്ചി എന്നിവിടങ്ങളിൽനിന്ന് പെട്രോളും വാങ്ങി. വ്യാഴാഴ്ച രാവിലെ തന്നെ ആക്രമണം നടത്താനായി പെൺകുട്ടിയുടെ വീടിനടുത്ത് എത്തിയിരുന്നു. എന്നാൽ പെൺകുട്ടിയെ പിതാവ് ബൈക്കിൽ പേരോട് ടൗണിൽ എത്തിച്ചതോടെ പദ്ധതി പൊളിഞ്ഞു. തുടർന്ന് കോളേജ് വിട്ടയുടനെ പെട്രോളുമായി ബൈക്കിൽ എത്തി ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ പ്രതി ഒരു കൂസലുമില്ലാതെയാണ് പെരുമാറിയത്.

Tags: MurderLove failurekilling
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies