കടയുടെ പുറത്ത് വിൽക്കാൻ വെച്ചിരുന്ന തേങ്ങയും അകത്ത് വെപ്പിച്ചു; മുഖ്യന്റെ സന്ദർശനത്തിൽ കോട്ടയം നഗരം അടച്ചുപൂട്ടി പോലീസ്; പിഞ്ചുകുഞ്ഞുങ്ങളുമായി ജനങ്ങൾ പെരുവഴിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടയുടെ പുറത്ത് വിൽക്കാൻ വെച്ചിരുന്ന തേങ്ങയും അകത്ത് വെപ്പിച്ചു; മുഖ്യന്റെ സന്ദർശനത്തിൽ കോട്ടയം നഗരം അടച്ചുപൂട്ടി പോലീസ്; പിഞ്ചുകുഞ്ഞുങ്ങളുമായി ജനങ്ങൾ പെരുവഴിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 02:13 pm IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ റോഡുകൾ പോലീസ് പൂർണമായും അടച്ചതോടെ പെരുവഴിയിലായി ജനങ്ങൾ. നഗരത്തിലെ റോഡുകൾ മുഴുവൻ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇന്ന് രാവിലെ പോലീസ് അടച്ചത്. ഇതോടെ പളളിയിലും മാർക്കറ്റിലും പോയി വരുന്നവർ വഴിയിൽ പെട്ട് കിടക്കുന്ന അവസ്ഥയായിരുന്നു. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത വലിയ സുരക്ഷാ സന്നാഹങ്ങളായിരുന്നു കോട്ടയത്ത് രാവിലെ കണ്ടത്.

മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പോലീസ് എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ആരംഭിച്ചു. മുഖ്യമന്ത്രി തങ്ങിയ ഗസ്റ്റ് ഹൗസിന്റെയും പരിപാടി നടന്ന മാമൻ മാപ്പിള ഹാളിന്റെയും പരിസര പ്രദേശങ്ങളിലായിരുന്നു വൻസുരക്ഷാ സന്നാഹം. ചില സ്ഥലങ്ങളിൽ മാദ്ധ്യമങ്ങൾക്ക് പോലും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. എങ്ങോട്ടാണ് പോകുന്നതെന്ന് ഓരോരുത്തരോടും ചോദിച്ച്, റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളന നഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും.

നാട്ടകം ഗസ്റ്റ് ഹൗസിനുള്ളിലേക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും, മുതിർന്ന സിപിഎം നേതാക്കൾക്കും മാത്രമായിരുന്നു പ്രവേശനം. റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അവിടെ നിന്നും മാറ്റാനും പോലീസ് നിർദ്ദേശം നൽകി. ഓരോ നൂറ് മീറ്ററിലും രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്‌ക്കായി നിന്നത്. കവലയിൽ കൂടുതൽ സന്നാഹത്തെ വിന്യസിച്ചു.

മുഖ്യമന്ത്രി പോയതിന് ശേഷം പോയാൽ മതിയെന്ന് പറഞ്ഞ് ആളുകളെ പ്രദേശത്ത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കറുത്ത മാസ്‌കിനും ഉപരോധം ഏർപ്പെടത്തിയിരുന്നു. പ്രദേശത്തെ കടകൾ തുറക്കാൻ പോലീസ് സമ്മതിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഒരു കടയുടെ പുറത്ത് വിൽക്കാൻ വെച്ചിരുന്ന തേങ്ങ പോലും പോലീസ് അകത്തെടുപ്പിച്ച് വെച്ചു. കൂട്ടംകൂടി നിൽക്കാനും അനുമതി ഉണ്ടായിരുന്നില്ല.

കാൽനടയാത്രക്കാരുടെ പോലും സഞ്ചാരത്തിന് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി വന്നതിന് ശേഷം പോയാൽ മതിയെന്നും ഒരു മണിക്കൂർ കാത്ത് നിൽക്കണമെന്നുമാണ് പിഞ്ചുകുഞ്ഞുമായെത്തിയ കുടുംബത്തോട് പോലീസ് പറഞ്ഞത്. കുർബാനയും മാമോദിസയും കഴിഞ്ഞ് ഭക്ഷണം പോലും കഴിക്കാതെ എത്തിയ കുടുംബത്തോടായിരുന്നു പോലീസിന്റെ ക്രൂരത. തൊട്ടടുത്താണ് വീടെങ്കിലും എട്ട് കിലോമീറ്ററോളം റോഡിലൂടെ ചുറ്റി വളയേണ്ടി വന്നുവെന്ന് ഗൃഹനാഥനായ യുവാവ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം പോയാൽ മതിയെന്നാണ് പോലീസ് പറഞ്ഞത്. ഇതൊക്കെ എവിടുത്തെ ന്യായമാണെന്നും നാട്ടുകാർ ചോദിക്കുന്നു.

പത്ത് അകമ്പടി വാഹനങ്ങളോടെ നൂറ് കണക്കിന് പോലീസുകാരുടെ സുരക്ഷാ വലയത്തിൽ നീങ്ങിയിട്ടും രണ്ടിടത്ത് പ്രതിഷേധക്കാർ പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി.

Tags: CPMKottayamPinarayi VijayanProtestpinarai
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies